ഇമാറാത്തി​െന്‍റ വികസനം കണ്ട പ്രവാസം; വേലുപ്പിള്ളക്ക്​ ഇനി മടക്കം

ദു​ബൈ: കേ​ര​ള​ത്തി​ലെ പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ വാ​തി​ലു​ക​ള്‍ അ​ട​യു​ന്ന ഏ​പ്രി​ല്‍ ആ​റി​ന്​ വൈ​കു​ന്നേ​ര​മാ​ണ്​ എ​റ​ണാ​കു​ളം വെ​ണ്ണ​ല രോ​ഹി​ണി ഹൗ​സി​ല്‍ വേ​ലു​പ്പി​ള്ള പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌​ നാ​ട്ടി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പും വേ​ലു​പ്പി​ള്ള​യും ത​മ്മി​ല്‍ എ​ന്താ​ണ്​ ബ​ന്ധം എ​ന്ന​ല്ലേ. പ്രാ​യം 69 ആ​യെ​ങ്കി​ലും വേ​ലു​പ്പി​ള്ള ഇ​തു​വ​രെ ഒ​രു വോ​ട്ടു​പോ​ലും ചെ​യ്​​തി​ട്ടി​ല്ല. ഇ​ക്കു​റി​യെ​ങ്കി​ലും ക​ന്നി​വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, പ്ര​തീ​ക്ഷി​ച്ച സ​മ​യ​ത്ത്​ എ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഇ​ക്കു​റി​യും വോ​ട്ട്​ ന​ഷ്​​ട​മാ​യി. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര്​ ചേ​ര്‍​ക്ക​ണ​മെ​ന്ന്​ നാ​ട്ടി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

വേ​ലു​പ്പി​ള്ള​യു​ടെ പ്ര​വാ​സ​ത്തി​െന്‍റ സു​വ​ര്‍​ണ ജൂ​ബി​ലി വ​ര്‍​ഷ​മാ​ണി​ത്. യു.​എ.​ഇ​യു​ടെ വി​ക​സ​നം കാ​ണു​ക മാ​ത്ര​മ​ല്ല, അ​തി​െന്‍റ ഭാ​ഗ​മാ​വാ​നും ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം കൂ​ടി​യു​ണ്ട്​ വേ​ലു​പ്പി​ള്ള​യു​ടെ പ്ര​വാ​സ​ത്തി​ന്. 1970ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ്​ അ​ന്ത​മാ​ന്‍ നി​കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ലേ​ക്ക്​ അ​ദ്ദേ​ഹം ആ​ദ്യ​മാ​യി പ​റ​ന്ന​ത്. സെ​ന്‍​ട്ര​ല്‍ പ​ബ്ലി​ക്​ ഡി​പ്പാ​ര്‍​ട്ട്​​മെന്‍റ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര. 1975ല്‍ ​ദു​ബൈ​യി​ലെ​ത്തി. ട​ര്‍​മ​ക്​ എ​ന്ന ബ്രി​ട്ടീ​ഷ്​ ക​മ്ബ​നി​യി​ലെ സൂ​പ്പ​ര്‍​വൈ​സ​റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. ഒ​രു​വ​ര്‍​ഷ​ത്തി​നു​ശ​ഷം അ​ജ്​​മാ​നി​ലെ​ത്തി. 77ല്‍ ​അ​ല്‍​ഐ​നി​ല്‍ വാ​ട്ട​ര്‍ പ്രോ​ജ​ക്​​ടി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി. അ​ല്‍ ഐ​നി​െന്‍റ വി​ക​സ​ന​ത്തി​ല്‍ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച പ​ദ്ധ​തി​യാ​യി​രു​ന്നു അ​ത്. 1500 കി​ലോ​മീ​റ്റ​ര്‍ വാ​ട്ട​ര്‍ പൈ​പ്​​ലൈ​ന്‍ സ്​​ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ അ​ണി​യ​റ​യി​ലും അ​ര​ങ്ങി​ലു​മെ​ല്ലാം വേ​ലു​പ്പി​ള്ള​യു​ണ്ടാ​യി​രു​ന്നു. 80ല്‍ ​അ​ല്‍​ഐ​ന്‍ ഡി​സ്​​ട്രി​ബ്യൂ​ഷ​ന്‍ ക​മ്ബ​നി​യി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി. 2009 വ​രെ ഇ​താ​യി​രു​ന്നു ക​ര്‍​മ​ഭൂ​മി. അ​തി​നു​ശേ​ഷം അ​ല്‍ ഐ​നി​ലെ റി​ങ്​ റോ​ഡ്​ വ​ര്‍​ക്കി​ല്‍ ക​ണ്‍​സ്​​ട്ര​ക്​​ഷ​ന്‍ മാ​നേ​ജ​റാ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഗ​സ്​​റ്റ്​ 31 വ​രെ ആ ​ക​മ്ബ​നി​യി​ല്‍ പ​ല പ്രോ​ജ​ക്​​ടു​ക​ളി​ല്‍ ജോ​ലി​ചെ​യ്​​തു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ചെ​യ്​​ത​ത്​ ഖ​ലീ​ഫ പോ​ര്‍​ട്ടി​െന്‍റ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​മാ​ണ്. ഇ.​ജി.​എ​യു​ടെ മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ അ​ലൂ​മി​നി​യം പ്ലാ​ന്‍​റി​െന്‍റ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​െന്‍റ ഭാ​ഗ​മാ​കാ​നും ക​ഴി​ഞ്ഞു. ദു​ബൈ- അ​ല്‍​ഐ​ന്‍ റി​ങ്​ റോ​ഡി​െന്‍റ നി​ര്‍​മാ​ണ ചു​മ​ത​ല​യി​ലു​മു​ണ്ടാ​യി​രു​ന്നു.

ഏ​ഴ്​ എ​മി​റേ​റ്റു​ക​ളു​ടെ​യും വ​ള​ര്‍​ച്ച ക​ണ്‍​മു​ന്നി​ല്‍ ക​ണ്ട​റി​ഞ്ഞ അ​നു​ഭ​വ​സ​മ്ബ​ത്തു​മാ​യാ​ണ്​ മ​ട​ക്കം. നാ​ട്ടി​ലെ​ത്തി എ​ന്താ​ണ്​ പ്ലാ​ന്‍ എ​ന്ന്​ ചോ​ദി​ച്ചാ​ല്‍ വേ​ലു​പ്പി​ള്ള​യു​ടെ മ​റു​പ​ടി ഇ​താ​ണ്​ ‘ഇ​ത്ര​യും ​നാ​ള്‍ ജോ​ലി എ​ന്നു​പ​റ​ഞ്ഞ്​ ഓ​ടി ന​ട​ന്നി​ല്ലേ. സ്വ​കാ​ര്യ ക​മ്ബ​നി​യി​ലെ ക​ണ്‍​സ്​​ട്ര​ക്​​ഷ​ന്‍ വ​ര്‍​ക്കാ​യ​തി​നാ​ല്‍ ന​ല്ല ടെ​ന്‍​ഷ​നാ​യി​രു​ന്നു.ഇ​നി കു​റ​ച്ച്‌​ നാ​ള്‍ റി​ലാ​ക്​​സ്​ ചെ​യ്യ​ണം. നാ​ട്ടി​ല്‍ റ​സി​ഡ​ന്‍​റ്​​സ്​ അ​സോ​സി​യേ​ഷ​നൊ​ക്കെ​യാ​യി സ​ഹ​ക​രി​ച്ച്‌​ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​ണം.വീ​ടും പ​റ​മ്ബും പ​രി​പാ​ലി​ച്ച്‌​ സ്വ​സ്​​ഥ​മാ​യി ക​ഴി​യ​ണം. പ​റ്റു​മെ​ങ്കി​ല്‍ തീ​ര്‍​ഥ​യാ​ത്ര പോ​ക​ണം’ -വേ​ലു​പ്പി​ള്ള പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *