പൊന്നിന്‍കുടം തകര്‍ന്നുപോയതിന്റെ സങ്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനാവശ്യം വിളിച്ചുപറയുകയാണെന്ന് നിയുക്ത എംഎല്‍എ കെ. ബാബു. തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ആക്ഷേപം അസംബന്ധമാണ്. മണ്ഡലത്തിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണിത്. പിണറായിയുടെ പൊന്നിന്‍കുടം തകര്‍ന്നുപോയതിന്റെ സങ്കടം കൊണ്ടാണ് അനാവശ്യം വിളിച്ചുപറയുന്നതെന്നും ബാബു പറഞ്ഞു. സ്വന്തം സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തന ശൈലിയും, ഹൈന്ദവ സമൂഹത്തെ അദ്ദേഹം വേദനിപ്പിച്ചതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സിപിഎം പരിശോധിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസും ഐക്യമുന്നണിയും പൊരുതി നേടിയ വിജയത്തെ പിണറായി വിജയന് എത്ര തന്നെ ഇകഴ്ത്തിയാലും തൃപ്പൂണിത്തുറയിലെ വോട്ടര്‍മാര്‍ അത് പുച്ഛിച്ചു തള്ളുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
