പറവൂര്‍: തന്നെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമാണ് പറവൂരിലെ സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് മണ്ഡലത്തിലുടനീളം വ്യാപകമായി പോസ്റ്ററുകള്‍ ഒട്ടിച്ചും നോട്ടീസുകള്‍ വിതരണം നടത്തിയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണ്.
അനധികൃതമായി വിദേശയാത്ര നടത്തിയെന്നത് ശരിയല്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയും എന്താണ് യാത്രാ ഉദ്ദേശ്യം എന്നറിയിക്കാതെയും തനിക്ക് വിദേശത്ത് പോകാന്‍ കഴിയില്ല. അങ്ങനെ പോയിട്ടുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിച്ച പഴകിത്തേഞ്ഞ ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
രണ്ടു വര്‍ഷം മുന്‍പ് ഉന്നയിച്ച കാര്യങ്ങള്‍ വീണ്ടും ഇപ്പോള്‍ പറയാനുള്ള കാരണമെന്തെന്നു വ്യക്തമല്ല. സംഘപരിവാര്‍ ബന്ധത്തിന്റെ തൊപ്പി തനിക്കല്ല, സിപിഎം നേതാക്കള്‍ക്കാണ് കൂടുതല്‍ ചേരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
