ഭിന്നശേഷിക്കാരിയായ പതിനാറുകാരിയുടെ മരണം: ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

പുളിക്കലില്‍ പതിനാറുകാരിയായ പെൺകുട്ടി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടാത്തതുകൊണ്ടെന്ന് പരാതി. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്‍റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് പരാതി.എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു. ബുധനാഴ്ച്ച രാത്രിയിലാണ് ഭിന്നശേഷിക്കാരിയായ 16കാരി അശ്വത മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് അശ്വത ആദ്യം ചികിത്സ Read More …

കെഎസ്ആ‌ർടിസിയിൽ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി.

പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു. ഇതോടെ സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. അപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിച്ചെന്നാണ് തെളിഞ്ഞത്. ഇതോടെ Read More …

സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു ‘സൂപ്പര്‍ സ്പെഷ്യാലിറ്റി’ ആശുപത്രി

സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിട പിടിക്കുന്ന സംവിധാനങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഒരാശ്വാസകേന്ദ്രമാവുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നായി മാറിയിട്ടുണ്ട് മലപ്പുറം ജില്ലയിലെ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ Read More …

യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ

കോഴിക്കോട് : മലപ്പുറം സ്വദേശിനിയായ യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ. മാറാട് അരക്കിണർ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ (24) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരനായ പ്രതി മലപ്പുറം സ്വദേശിനിയായ യുവതിയോട് സ്നേഹം നടിച്ച് ഏപ്രിൽ മൂന്നിന് മെഡിക്കൽ കോളേജിനടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ കൊണ്ടുവന്ന് നിർബന്ധിത ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും യുവതിയുടെ നഗ്ന Read More …

ബീഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം

പട്‌ന: ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നളന്ദയിലാണ് റിപോര്‍ട്ട് ചെയ്തത്. വൈശാലി, ബങ്ക, പട്‌ന, കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂര്‍ ജില്ലകളിലുള്ളവരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍, Read More …

പന്തീരാങ്കാവിൽ മൂന്ന് പേരെ കടിച്ച നായക്ക് പേവിഷ ബാധ

പന്തീരങ്കാവ് മുതുവനത്തറയിൽ മൂന്നു പേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലി കൊന്നിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായ ഭീതി പരത്തിയപ്പോൾ തന്നെ പേവിഷബാധയുള്ളതാണോയെന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു.

മലയാളി വനിത ജിസാനിൽ അന്തരിച്ചു; വിടപറഞ്ഞത് താനൂർ സ്വദേശിനി

ജിസാൻ : സന്ദർശക വീസയിലെത്തിയ മലപ്പുറം താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിന്റെ ഭാര്യ ജമീല (55) ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ജിസാൻ സാംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്യുന്ന മകൻ ഹംസത്തുൽ സൈഫുള്ളയോടൊപ്പം ജിസാനിൽ താമസിക്കുകയായിരുന്നു. മൂന്നു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. Read More …

ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു.

വയല്‍ ഉഴുത്തു മറിക്കുന്നതിനിടയിലാണ് ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചത്.വ്യാഴാഴ്ച വയല്‍ രാവിലെ 10.30ടെയാണ് അപകടം.ട്രാക്ടര്‍ ഡ്രൈവര്‍ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസന്‍ (52) ആണ് മരിച്ചത്. അപകടം നടന്നയുടനെ ഹരിദാസനെ നാട്ടുകാര്‍ ചേര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.ഞാറ്റുപറമ്ബത്ത് പരേതരായ കരിയാത്തന്റെയും കൊല്ലായിയുടെയും മകനാണ്. Read More …