വിസി നിയമനത്തില്‍ ഗവർണർ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി ആർ ബിന്ദു

ഗവർണർ നല്‍കിയ അപ്പീല്‍ കോടതി തള്ളി. സർക്കാർ കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ശരിയാണെന്ന് കോടതിവിധി തെളിയിക്കുന്നു. ഗവർണർക്ക് അധികാരമുണ്ട്, പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുമ്ബോള്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളുടെ നേട്ടങ്ങളെ ആകെ അട്ടിമറിക്കാനുള്ള ചാൻസലറുടെ നീക്കം അപമാനകരമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

താത്കാലിക വൈസ് ചാൻസലറെ നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച്‌ ഡിവിഷന്‍ ബെഞ്ച്.

താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണമെന്നും കോടതി പറഞ്ഞു. സിസ തോമസിന്റെയും ഡോ. കെ. ശിവപ്രസാദിന്റെയും ഹര്‍ജികളും ഹൈക്കോടതി തള്ളി. സ്ഥിരം വിസി ഇല്ലാത്തത് സര്‍വകലാശാലകളെ ബാധിക്കുമെന്ന് കോടതി Read More …

നിമിഷ പ്രിയ കേസിൽ യമനിൽ സുപ്രധാനമായ യോഗം ചേരുന്നു.

പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. യമൻ ഭരണകൂട പ്രതിനിധി, കോടതി സുപ്രിം ജഡ്‌ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ശൈഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്. അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാൻ ആകില്ലെന്ന് Read More …

വിജിലൻസ് ഓഫീസർ ചമഞ്ഞ് പീഡനം. വിജിലൻസ് ഓഫീസർ ചമഞ്ഞ് സ്ത്രീകളെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി പിടിയിൽ.

തിരുവല്ല സ്വദേശി അഭിലാഷ് ചന്ദ്രനാണ് പിടിയിലായത്. ഇയാൾ അഞ്ചോളം സ്ത്രീകളെ പീഡിപ്പിച്ചതായാണ് വിവരം. വിളപ്പിൽശാല പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വഞ്ചന കേസുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.

സ്വർണ്ണ കുതിപ്പ് തുടരുന്നു..; ഇന്ന് പവന്ന് ₹ 120 കൂടി

കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നു വരികയാണ്.കേരളത്തില്‍ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ കൂടി 9155 രൂപയായി. 15 കാരറ്റ് സ്വര്‍ണം ഗ്രാമിനും 15 രൂപ കൂടി 7505 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ Read More …

വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിദ്യാർഥിനിയോട് അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വ്യാജ Read More …

മഹാരാഷ്ട്രയില്‍ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി വയനാട് പൊലീസ്

കവർച്ചാ സംഘത്തിലെ നന്ദകുമാർ(32) അജിത്കുമാർ (27), സുരേഷ് (47), വിഷ്ണു(29), ജിനു(31), കലാധരൻ(33) എന്നിവരെയാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കെ എല്‍10 എ ജി 7200 സ്‌കോർപിയയില്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ഇന്നലെ രാത്രിയില്‍ കൈനാട്ടിയില്‍ വെച്ച്‌ പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്. Read More …

തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം.

സ്കൂളിലെ ഓഫീസ് റൂമും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ റൂമും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ ലോക്കറുകളുടെ പൂട്ടുകളും തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ Read More …