ദില്ലിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി.

ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04നായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജജ്ജർ ആണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭവകേന്ദ്രം.

മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്‌ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

ബംഗളൂരുവിൽ 100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി ദമ്പതികൾ രാജ്യം വിട്ടു

ആലപ്പുഴ സ്വദേശി ടോമി എ.വർഗീസും ഭാര്യ സിനിയും വ്യാഴാഴ്ച മുംബൈയിൽ നിന്നും കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്കാണ് മുങ്ങിയത്. ഇവർക്കെതിരെ ബെംഗളുരു പോലീസിന് 430 പേരാണ് പരാതി നൽകിയത്. ആർ.കെ.പുരത്തിന് അടുത്ത് ഭട്ടാരഹളളിയിൽ 1615 ചതുരശ്ര അടി വലിപ്പമുള്ള പൂർണമായി ഫർണിഷ് ചെയ്ത്‌ത ത്രീ ബെഡ് റൂം ഫ്ളാറ്റ് 1.1 കോടിക്ക് വാങ്ങിയ ദമ്പതികൾ ഒരുകോടിയിലും താഴെ Read More …

കീം തിരഞ്ഞെടുത്ത ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കേരള എൻജിനീയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള യോഗ്യതാ ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി. അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. വിതരണം ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്ന് ജസ്റ്റിസ് ഡി.കെ.സിംഗ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് Read More …

വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോൺക്രീറ്റ് കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു.

കോഴിക്കോട് ഉള്ളിയേരി സ്വദേശി മാമ്പൊയിൽ അസ്‌മയാണ് (45) മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വീടിന്റ മുകളിൽ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് കോണിയിറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു. മൊടക്കല്ലൂർ മെഡിക്കൽ കോളജിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ് നൊരമ്പാട്ട് കബീർ. മക്കൾ-നൂർബിന, മുഹമ്മദ്നിയാസ്, അമ്നാഫാത്തിമ.

ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുടുംബത്തിന്റെ 26 പവന്‍ മോഷ്‌ടിച്ച കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു

കട്ടപ്പന ശാന്തിഗ്രാം പയ്യപ്പിള്ളി വീട്ടില്‍ ജെനീഷിനെയാണ്‌ (38) അറസ്‌റ്റ് ചെയ്‌തത്‌. തൃപ്പൂണിത്തുറ വടക്കേക്കോട്ട വിജയകുമാരമേനോന്‍ ആശുപത്രിയില്‍ കഴിഞ്ഞ 22 നായിരുന്നു മോഷണം നടന്നത്‌. ചികിത്സയിലിരുന്നതിനാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത്‌ സുരക്ഷിതമല്ലെന്നു കരുതിയാണ്‌ കുടുംബം 22 പവന്റെ സ്വര്‍ണ കൊയിനുകളും മൂന്ന്‌ മാലയും കൈയില്‍ കരുതിയത്‌. രോഗിയെ കാണാനെന്ന മട്ടില്‍ ആശുപത്രിയില്‍ എത്തിയ പ്രതി മുറിയില്‍നിന്നു സ്വര്‍ണം Read More …

കോന്നി പാറമട അപകടം: മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുമെന്ന് ജില്ലാ കലക്ടർ

കോന്നി പാറമട അപകടത്തിൽ മരിച്ച ഒഡീഷ സ്വദേശി അജയ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. പോസ്റ്റുമോർട്ടം ബുധനാഴ്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ ചെലവും ക്വാറി ഉടമ വഹിക്കും. കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും.ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോ​ഗം അടുത്ത Read More …

പ്രതിഷേധ സംഗമവും പ്രകടനവും നടത്തി

മലപ്പുറം;ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ യു ഡബ്ലിയു ജെ ,കെ എന്‍ ഇ എഫ്  ജില്ലാ സംയുക്ത കോ ഓഡിനേഷന്‍ കമ്മറ്റി മലപ്പുറം ടൗണില്‍  പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ Read More …