രണ്ടു വയസുകാരി മരിച്ചു; പിതാവ് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയെന്ന പരാതിയുമായി മാതാവ്

മലപ്പുറം ഉദിരംപൊയിലില്‍ രണ്ടു വയസുകാരി മരിച്ചു. പിതാവ് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയെന്ന് പരാതിയുമായി മാതാവും ബന്ധുക്കളും രംഗത്തെത്തി. രണ്ടു വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ചിരുന്നതായി മാതാവും ബന്ധുക്കളും പറയുന്നു.ദേഹത്ത് കരുവാളിച്ച പാടുകളുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് 4ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മൃതദേഹം മഞ്ചേരി Read More …

രാത്രി നിര്‍ത്താതെ കരഞ്ഞു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ കഴുത്തറുത്ത് കൊന്നു

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി നിർത്താതെ കരഞ്ഞതിന് അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതിയായ അഞ്ജു, കുഞ്ഞിനെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങളായി കുഞ്ഞിന്റെ കരച്ചില്‍ കാരണം ഉറങ്ങാൻ സാധിച്ചില്ലെന്നും താൻ അസ്വസ്ഥയായിരുന്നുവെന്നും യുവതി പൊലീസിനോട് Read More …

പ്രണയംനടിച്ച്‌ സ്വര്‍ണംതട്ടിയ വിവാഹതട്ടിപ്പുവീരൻ പിടിയില്‍

വയനാട്: സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയനാട് വൈത്തിരി ചുണ്ടയില്‍ എസ്റ്റേറ്റ് വലിയ പീടിയേക്കല്‍ വി പി ജംഷീറാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ സ്വർണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. എഞ്ചിനീയറെന്ന് പറഞ്ഞാണ് ഒമ്ബതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ Read More …

കൂടത്തായി കൊലക്കേസ് പ്രതി ജോളിയെ കുറ്റവിമുക്തയാക്കാന്‍ സാധിക്കില്ല; സുപ്രീംകോടതി

കൂടത്തായി കൊലക്കേസില്‍ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീംകോടതി. രണ്ടര വർഷമായി ജയിലാണെങ്കില്‍ ജാമ്യപേക്ഷ നല്‍കാൻ കോടതി നിർദ്ദേശിച്ചു. ഹർജി സമർപ്പിക്കാൻ ജോളിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കൂടത്തായി കേസ് കേരളത്തിലെ പ്രമാദമായ കേസെന്നും കോടതി നിരീക്ഷിച്ചു. ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ Read More …

‘ആനി രാജയ്ക്കെതിരെ മത്സരിക്കുന്നത് നിരാശാജനകം, പുനഃപരിശോധിക്കണം’; രാഹുല്‍ ഗാന്ധിക്ക് ഖാഇദെ മില്ലത്തിന്‍റെ ചെറുമകന്റെ കത്ത്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നത് പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പാർട്ടി സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ ചെറുമകൻ ദാവൂദ് മിയാഖാൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവും നാഷണല്‍ വിമൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (NFWI) ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്ക്കെതിരെ Read More …

കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യം; കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തില്‍ രാമകൃഷ്ണനെ പിന്തുണച്ച്‌ വി മുരളീധരൻ

കലാമണ്ഡലം സത്യഭാമ ജൂനിയ‌റിന്റെ ജാതി അധിക്ഷേപം വിവാദമായതിന് പിന്നാലെ ആർഎല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യമെന്നും ആര്‍ഷഭാരതത്തിന് കറുപ്പ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കേന്ദ്രമന്ത്രി പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയത്. “കറുപ്പിനെ ആരാധിക്കുന്നതാണ് ഭാരതീയ പാരമ്ബര്യം. കാര്‍വര്‍ണനായ കണ്ണനാണ് എന്‍റെ ഇഷ്ടദൈവം. കൃഷ്ണവര്‍ണയായ ദ്രൗപദിയെ സൗന്ദര്യത്തിന്‍റെയും Read More …

ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ ദുബൈയില്‍ കാണാതായി

ദുബൈ: ദുബൈയില്‍ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടില്‍ നിന്ന് ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റിനും അബൂദബിയിലെ ഇന്ത്യൻ എംബസിക്കും പരാതി നല്‍കി. ദുബൈ അല്‍ബർഷയിലെ ഹൈപ്പർമാർക്കറ്റില്‍ മത്സ്യം മുറിച്ചു നല്‍കുന്ന ജോലിയായിരുന്നു ഷാജുവിന്. ഫെബ്രുവരി 19നാണ് Read More …

വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായി ; പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും അറസ്റ്റില്‍

വയനാട്: പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭര്‍ത്താവ് വിനോദ് (29) എന്നിവരാണു പെണ്‍കുട്ടിയെ കൊണ്ടുപോയത്. പനമരം ടികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയാണ് തങ്കമ്മ. കഴിഞ്ഞ ശനിയാഴ്ചയാണു പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ചയാണു പെണ്‍കുട്ടിയെ തൃശൂരിലെ Read More …