16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍. പനവൂര്‍ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂര്‍ സ്വദേശിയായ അല്‍ – ആമീര്‍ നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. Read More …

വി മുരളീധരന്റെ പരാമര്‍ശത്തിന്‌ ചുട്ട മറുപടി നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം സാഹിത്യ അവാര്‍ഡ് സമ്മാനദാന ചടങ്ങിനിടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വസ്തുതാവിരുദ്ധ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച യാതനകളുടെ കാലമാണെന്നായിരുന്നു പൊതുവേദിയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസംഗം. ആനയറ പഞ്ചമി ക്ഷേത്രം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് കൈതപ്രത്തിന് സമ്മാനിക്കുന്ന ചടങ്ങിനിടെയായിരുന്നു മുരളീധരന്റെ പ്രസംഗം.ബിജെപിയും കോണ്‍ഗ്രസും Read More …

വയനാട്ടില്‍ വീണ്ടും കടുവ; ഇരുപതുകാരന്‍ മരത്തില്‍ കയറി രക്ഷപെട്ടു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് മരത്തില്‍ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. Read More …

വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടയില്‍ കാണാതായ ഗൃഹനാഥന്‍്റെ മൃതദേഹം പമ്ബയാറ്റില്‍

വിവാഹ വീട്ടില്‍ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം പമ്ബയാറ്റില്‍ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചേന്നംകരി തുണ്ട്പറമ്ബില്‍ വാസപ്പന്‍റെ മകന്‍ ടിവി ദാസിന്‍്റെ(51) മൃതദേഹമാണ് വീടിനു സമീപം ആറ്റില്‍ നിന്നും കണ്ടെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് വീടിനു സമീപത്തെ വിവാഹവീട്ടിലെത്തിയ ദാസ് രാത്രി എട്ടോടെ അവിടെ നിന്നു വമടങ്ങിയിരുന്നു. തുടര്‍ന്ന് Read More …

സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസ്. വിനയരാജ് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ പതിനാറാം തീയതിയാണ് അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എംവി വിനയരാജിനെതിരെ സഹപ്രവര്‍ത്തക പരാതി നല്‍കിയത്.മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും Read More …

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ച ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

എടത്വയില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെതിരെ സംഘടനാ നടപടി. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ സംഘടനയില്‍ നിന്ന് സംസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമയാണ് സസ്‌പെന്‍ഷന്‍. എസ്എഫ്‌ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് ശരത്.കഴിഞ്ഞ ദിവസം രാത്രിയാണ് പൊതുവഴിയില്‍ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം Read More …

ഗുണ്ടയുടെ ഭാര്യയുമായി അവിശുദ്ധബന്ധം, സഹികെട്ട് വാടക വീട്ടില്‍ നിന്നും ഉടമസ്ഥന്‍ ഇറക്കിവിട്ടു, പേട്ട സി ഐ റിയാസ് രാജയുടെ തൊപ്പി തെറിച്ചത് ഗുരുതര സ്വഭാവദൂഷ്യം കാരണം

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയതാണ് പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ഇറക്കിയ ഉത്തരവില്‍ സ്വഭാവദൂഷ്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. പേട്ട എസ്.എച്ച്‌.ഒ ആയിരിക്കെ റിയാസ് രാജ വെണ്‍പാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചെന്നും Read More …

ജസിന്‍ഡ ആര്‍ഡേണ്‍ രാജിവച്ചു

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. അഞ്ചര വര്‍ഷം പദവിയില്‍ തുടര്‍ന്നശേഷമാണ് പടിയിറക്കം. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രിപദത്തില്‍ തന്റെ അവസാന ദിനമായിരിക്കുമെന്ന് നേപിയറില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്ത് തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ മധ്യ ഇടതുപക്ഷത്തുനിന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ ലോകശ്രദ്ധ നേടിയ നേതാവാണ് ആകസ്മിക രാജിപ്രഖ്യാപനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രാജി തീരുമാനത്തിന് കൃത്യമായ Read More …