ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ്ങ്

വയനാട്: പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല കൊണ്‍സലിങ്ങ് പിണങ്ങോട് ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്‌കുളില്‍ ജൂണ്‍ നാലിന് നടത്തും. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷാ ഫോം നമ്പര്‍ സഹിതം രാവിലെ 10 ന് എത്തണമെന്ന് ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ താജ് മന്‍സൂര്‍ അറിയിച്ചു.

തൈകള്‍ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതി

വയനാട്: ലോക പരിസ്ഥിതി ദിനാചരണമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ‘ഓര്‍മ മരം’ പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കാന്‍ ജില്ലാ കളകടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കിയ ‘ഓര്‍മ്മമരം’ പദ്ധതിക്ക് ലഭിച്ച പിന്തുണയാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, Read More …

വയനാട്ടില്‍ 12 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു

വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 12 സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കല്‍പ്പറ്റയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത് അഞ്ച്. മാനന്തവാടിയില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നും പത്രികകളാണ് ഇന്നലെ സ്വീകരിച്ചത്. മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ.ആര്‍. കേളു (സി.പി.എം), വി.ആര്‍. പ്രവീജ് (സി.പി.എം), മോഹന്‍ദാസ് (ബി.ജെ.പി) എന്നിവരും സുല്‍ത്താന്‍ ബത്തേരിയില്‍ Read More …

കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കമായി

വയനാട്: ജില്ലയില്‍ കുഷ്ഠരോഗ നിര്‍ണ്ണയം, ചികിത്സ എന്നിവയ്ക്കായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. 2005 ല്‍ കുഷ്ഠരോഗം ദേശീയ തലത്തില്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നം എന്ന രീതിയില്‍ പരിഗണിക്കേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളില്‍ 78 പേര്‍ കുഷ്ഠ രോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂട്ടികളില്‍ കൂടുതലായി Read More …

സംസ്ഥാന ചിത്രകലാ ക്യാമ്പ്

വയനാട്:  കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ വാഗമണ്‍ പാലറ്റ് പീപ്പിള്‍ ആര്‍ട്ടിസ്റ്റ് റസിഡന്‍സിയില്‍ കേരളത്തിലെ മുതിര്‍ന്ന കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 3 വരെ സംസ്ഥാന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. 29ന് രാവിലെ 11 ന് അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപ്പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വൈക്കം Read More …

ഫസ്റ്റ് എയ്ഡ് കോഴ്‌സിന് അപേക്ഷിക്കാം

വയനാട് : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ചും സെന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യയും സംയുക്തമായി പ്രതിമാസം നടത്തുന്ന ഫസ്റ്റ് എയ്ഡ് കോഴ്‌സിന്റെ പരിശീലനം മാര്‍ച്ച് 30, 31 തീയതികളില്‍ നടത്തും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസ്സെടുക്കും. എസ്.എസ്.എല്‍.സി പാസ്സായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 22നകം ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ Read More …

റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിച്ചു

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും റിട്ടേണിങ്ങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാരെയും നിയമിച്ചു. മാനന്തവാടി മണ്ഡലത്തില്‍ സബ്കളക്ടര്‍ ശീറാം സാംബശിവ റാവു റിട്ടേണിങ്ങ് ഓഫീസറും (ഫോണ്‍ 04935 240222) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ്. ബിന്ദു (04935 245485) അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായിരിക്കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്‍ Read More …

വയനാട് ഓണ്‍ലൈന്‍ പോക്കുവരവ് ജില്ല

വയനാട്:  സംസ്ഥാനത്ത് സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവും ഓണ്‍ലൈന്‍ നികുതി സ്വീകരിക്കലും നടപ്പിലാക്കുന്ന ആദ്യജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. വയനാട് പനമരം ഗവ. എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പിയാണ് കമ്പ്യൂട്ടറില്‍ വിരലമര്‍ത്തി തരുവണയിലെ പ്രഭാകരന്‍ നമ്പ്യാരുടെ പോക്കുവരവ് നടത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ പോക്കുവരവ് നടപ്പിലാക്കാന്‍ കഴിയുമെന്ന പദ്ധതിയിലൂടെ പോക്കുവരവ് Read More …