സോളാര്‍ തട്ടിപ്പ് കേസ്; മുഖ്യപ്രതി സരിത എസ് നായര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സരിത എസ് നായരെ കസബ പൊലീസ് തിരുവനന്തപുരത്തു നിന്ന് അറസ്റ്റുചെയ്തു. കസബ സി ഐ മുഖേന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് നേരിട്ട് അറസ്റ്റ് ചെയ്തത്. നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി ‘ഫജര്‍’ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ നല്‍കാമെന്ന് പറഞ്ഞ് Read More …

കോവിഡ് വാക്സിന്റെ വില കൂട്ടിയ നടപടി; ജനങ്ങളുടെ ആരോഗ്യത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവടച്ചരക്കാക്കുന്നു: എംകെ മുനീര്‍

കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് പുതുക്കിയ വാക്‌സിന്‍ നിരക്ക്. അതേസമയം കേന്ദ്ര സര്‍ക്കാരിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും. സംസ്ഥാനങ്ങള്‍ക്ക് അധികവിലക്ക് Read More …

കോഴിക്കോട്‌ അതിഥി തൊഴിലാളികളും
 മടങ്ങുന്നു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴില്‍ നഷ്ടപ്പെട്ട് അതിഥി തൊഴിലാളികള്‍. ഹോട്ടല്‍–- നിര്‍മാണ മേഖലയില്‍ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായും ഒറ്റയ്ക്കും സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ആയിരത്തി ഇരുന്നൂറോളം പേരാണ് ട്രെയിന്‍ കയറിയത്. തമിഴ്നാട്ടുകാരും മടങ്ങിയിട്ടുണ്ട്. സ്വദേശത്തെ Read More …

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍; വിവാഹത്തിനും ആരാധനാലയങ്ങളിലും അഞ്ച് പേര്‍ക്ക് മാത്രം അനുമതി

കോഴിക്കോട്: കോവിഡ് അതിതീവ്രമായ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കല്ല്യാണ ചടങ്ങുകളില്‍ ഇനി മുതല്‍ അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളില്‍ വൈകിട്ട് ഏഴ് മണി വരെ ഭക്ഷണം വിളമ്ബാം. പാര്‍സല്‍ സര്‍വ്വീസ് ഒന്‍പത് മണിയോടെ അവസാനിപ്പിക്കണം. പലചരക്ക്,പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്ബുകള്‍ Read More …

അനധികൃത സ്വത്ത് സമ്ബാദനക്കേസ്; കെ എം ഷാജിയുടെ വീടുകള്‍ അളക്കും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീടുകള്‍ അളക്കാന്‍ നിര്‍ദ്ദേശം. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളാണ് അളന്ന് തിട്ടപ്പെടുത്തുക.പിഡബ്ല്യൂഡിക്ക് വിജിലന്‍സ് ഇത് സംബന്ധിച്ച്‌ നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. ഷാജിയുടെ സ്വത്തുക്കളിലധികവും ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് Read More …

കോഴിക്കോട് 2022 പുതിയ കോവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.67%

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 1998 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായിട്ടുണ്ട്. Read More …

കൊവിഡ് പ്രതിരോധത്തില്‍ മുക്കം നഗരസഭ വീഴ്ച വരുത്തിയതായി പരാതി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ മുക്കം പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധന ക്യാമ്ബുകളിലും, വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകള്‍ പങ്കെടുത്തത്. നിശ്ചിത അകലം പാലിച്ച്‌ നില്‍ക്കുന്നതിനുള്ള സംവിധാനം പോലും ഏര്‍പെടുത്തിയിരുന്നില്ല. ഈ കേന്ദ്രങ്ങളിലൊന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. Read More …

കോഴിക്കോട് സ്ഥിതി രൂക്ഷമായാല്‍ കടുത്ത നിയന്ത്രണങ്ങളെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്

കോഴിക്കോട്: സ്ഥിതി രൂക്ഷമായാല്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്.സാംബശിവ റാവു. പൊലീസ് മേധാവിമാരോട് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും കലക്ടര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കാസര്‍ഗോഡ് നിയന്ത്രണം കടുപ്പിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്ബള Read More …