‘എസ്.ഡി.പി.ഐയുമായിച്ചേര്‍ന്ന്​ ഇപ്പോഴും ഭരിക്കുന്ന സി.പി.എം മറ്റുള്ളവരെ വര്‍ഗീയവാദികളാക്കുന്നു’

കോഴിക്കോട്​: മുസ്​ലിംലീഗിനെ നിയന്ത്രിക്കുന്നത്​ ജമാഅത്തെ ഇസ്​ലാമിയാണെന്ന സി.പി.എം സംസ്ഥാന​ സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റ പ്രസ്​താവനക്കെതിരെ മുസ്​ലിംലീഗ്​ സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്​. മുസ്‌ലിംലീഗിനെ ലക്ഷ്യമിട്ടുള്ള കോടിയേരിയുടെ പ്രസ്​താവനകള്‍ നുണകളെ സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ്. മുസ്‌ലിംലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ പാലൂട്ടി വളര്‍ത്തുകയും ചെയ്​തത് സി.പി.എമ്മാണ്. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെയൊക്കെ വര്‍ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു Read More …

കര്‍ഷക വിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച്‌ മുസ്ലിം യൂത്ത് ലീഗ്

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലില്‍ പ്രതിഷേധിച്ച്‌ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കൃഷിയിടത്തില്‍ നാട്ടി പ്രതിഷേധിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. ശനിയാഴ്ച നിയോജകമണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. കാര്‍ഷിക മേഖലയില്‍ Read More …

കൊവിഡ് വ്യാപനം;കോഴിക്കോട് ജില്ലയില്‍ അടിയന്തര മന്ത്രിതല യോഗം വിളിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം .ഇതേതുടര്‍ന്ന് ഇന്ന് അടിയന്തര മന്ത്രിതല യോഗം വിളിച്ചു . ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്. ജില്ലാ കളക്ടര്‍, ഡിഎംഒ, മേയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാഭരണ കൂടം പല മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്ബോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ Read More …

അടവ് പുറത്ത് എടുത്തവര്‍ തന്നെ അത് അവസാനിപ്പിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചര്‍ച്ചകള്‍ വഴി മാറ്റി സര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേസിലെ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ നേര്‍ക്ക് നേരെ മറുപടി പറയണം. വിശുദ്ധ ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയുള്ള അടവ് പുറത്ത് എടുത്തവര്‍ തന്നെ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ചര്‍ച്ച സ്വര്‍ണക്കടത്ത് മാത്രമാണ്. നേര്‍ക്ക് നേരെ മറുപടി പറയണം. ഇടതു പക്ഷത്തിന് അത് മനസിലായി Read More …

കരിപ്പൂര്‍ വിമാനാപകടം: എം ഡി എഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

കോഴിക്കോട്. കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യാത്രാരേഖള്‍, ബാഗേജ്, ചികിത്സ എന്നിവ സമയബന്ധിതമായി ലഭിക്കാന്‍ വേണ്ടി മലബാര്‍ ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ വേണ്ടി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ പുതിയ സമിതി രൂപീകരിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കു പറ്റിയവര്‍ എന്നിവരെല്ലാം തന്നെ ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ Read More …

ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കുക: വിസ്ഡം യൂത്ത്

മലപ്പുറം: ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നകന്ന് കെട്ടുകഥകള്‍ക്ക് പിന്നാലെ പോയതാണ് ആത്മീയ ചൂഷണങ്ങള്‍ക്കുള്ള വാതിലുകള്‍ തുറന്നതെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി ‘മാല മൗലിദുകളുടെ വേരുകള്‍ തേടി ‘ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ തല്‍സമയ മുഖാമുഖം അഭിപ്രായപ്പെട്ടു.കെട്ടുകഥകള്‍ ദുര്‍ബലമനസുകള്‍ക്ക് പകര്‍ന്ന് നല്‍കിയും ദിവ്യത്വം സ്വയം അലങ്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആള്‍ദൈവങ്ങള്‍ സാംസ്‌കാരിക കേരളത്തിലും തഴച്ച് വളരുകയാണ്.വിശുദ്ധ Read More …

വിസ്ഡം യൂത്ത് ഓണ്‍ലൈന്‍ മുഖാമുഖം ഇന്ന്

മലപ്പുറം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തല്‍സമയ മുഖാമുഖം ഇന്ന് (സെപ്തം.13)വൈകിട്ട് 7.30 ന് നടക്കും.‘മാലമൗലിദുകളുടെ വേരുകള്‍ തേടി ‘ എന്ന തലക്കെട്ടില്‍ നടക്കുന്ന തത്സമയ മുഖാമുഖം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി (കുവൈത്ത്) ഉല്‍ഘാടനം ചെയ്യും.വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. താജുദ്ധീന്‍ സ്വലാഹി മോഡറേറ്ററാകും.ഫൈസല്‍ Read More …