ഭീകരവാദികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമത്തില്‍ 9 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്

പെഷവാര്‍ (പാകിസ്ഥാന്‍ ): ബുര്‍ഖ ധരിച്ചെത്തിയ തീവ്രവാദികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്‍ തീവ്രവാദി സംഘടനയായ തെഹ്രീക് ഐ താലിബാനാണ് അക്രമത്തിന് പിന്നിലെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.   പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16 Read More …

വീണ്ടും മുസ്ലീം വിരുദ്ധ ട്വീറ്റ്; ട്രംപ് മാപ്പ് പറയണമെന്ന് ബ്രിട്ടന്‍

വാഷിംഗ്ടണ്‍: മുസ്‌ളീംവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകള്‍ റീട്വീറ്റ് ചെയ്ത് വീണ്ടും ഡോണ്‍ാള്‍ഡ് ട്രംപ് വിവാദത്തില്‍. ബ്രിട്ടണ്‍ ഫസ്റ്റ് എന്ന തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്നു വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ഇതിനെ അപലപിച്ച ബ്രിട്ടന്‍ ട്രംപ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.       ഒരു Read More …

ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.   ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ Read More …

സ്വവര്‍ഗ വിവാഹ ബില്ലിന് അംഗീകാരം നല്‍കി ഓസ്‌ടേലിയന്‍ നിയമ നിര്‍മ്മാണസഭ

സിഡ്‌നി : ഓസ്‌ട്രേലിയന്‍ ജനത സ്വവര്‍ഗ്ഗ വിവാഹത്തിന് നല്‍കിയ വന്‍ സ്വീകാര്യതയ്ക്ക് സര്‍ക്കാരിന്റെ അംഗീകാരം.സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്‌ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കി. അടുത്ത ആഴ്ച മുതല്‍ നിയമം നിലവില്‍ വരും. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി നടത്തിയ തപാല്‍ സര്‍വ്വേയില്‍ ഓസ്‌ട്രേലിയന്‍ ജനത സ്വവര്‍ഗ്ഗ വിവാഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.ഡിസംബര്‍ 7 ന് Read More …

അമേരിക്കയില്‍ ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കയിലെലെ വാല്‍ദെസ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍, സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ചോരക്കുഞ്ഞുങ്ങളെ ബക്കറ്റിലാക്കും; ഈ അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത് നാലു മക്കള്‍

ടോക്കിയോ: നൊന്തുപെറ്റ ചോരക്കുഞ്ഞുങ്ങളെ ഒരു മടിയും കൂടാതെ ബക്കറ്റിലാക്കുക. ശേഷം ഈ ബക്കറ്റ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടയ്ക്കുക. ഒരമ്മയ്ക്ക് ഇത്ര ക്രൂരയാകാന്‍ കഴിയുമോ എന്ന് ഒരു നിമിഷം ചിന്തിച്ചേക്കാം. എന്നാല്‍, ജപ്പാനിലെ ഒരു അമ്മ പുറം ലോകത്തു നിന്നും മറച്ചു വെച്ച ഈ ക്രൂരത അടുത്ത ദിവസങ്ങളിലാണ് പുറത്തു വന്നത്. മയൂമി സാതോ ( 53) Read More …

അമേരിക്കയിലെ പി.എല്‍.ഒ ഓഫീസ് പൂട്ടുന്നു ; ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം

വാഷിംഗ്ടണ്‍ : പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനേഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തി ഓഫീസ് പൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നടപടികളുണ്ടായാല്‍ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിക്കുമെന്ന് പലസ്തീന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ പുതിയ നീക്കം ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എന്ന് പലസ്തീന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലുള്ള പലസ്തീന്‍ Read More …

വൈദ്യ ശാസ്ത്രത്തിന് മറ്റൊരു നേട്ടം ; മനുഷ്യന്റെ തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

വൈദ്യ ശാസ്ത്ര ലോകത്തിന് അഭിമാനായി മനുഷ്യന്റെ തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈദ്യശാസ്ത്രത്തിന് ഈ നേട്ടം സമ്മാനിച്ചത്. ദി ടെലിഗ്രാഫാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയുടെ ഈ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് വ്യക്തികളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിച്ച് Read More …