ലോക്ക്ഡൗണ്‍: ശബരിമലയില്‍ വിഷുവിന് ദര്‍ശനമില്ല

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളുടെ കാലാവധി 31-3-2020ന് അവസാനിക്കും. അതിനാല്‍ Read More …

കോവിഡ് 19: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ

തിരുവനന്തപുരം: കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ശശി തരൂരിന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് 19-ന്റെ സമൂഹവ്യാപനം നിരീക്ഷിക്കാനും തടയാനും റാപ്പിഡ് Read More …

കൊറോണ സമയത്ത് ഒരു ഓണ്‍ലൈന്‍ വിവാഹം: മലപ്പുറത്ത് ഫിറോസും മുഫീദയും വിവാഹിതരായി

വേങ്ങര : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ ഓണ്‍ലൈന്‍ ഉപയോഗപ്പെടുത്തി സുഹൃത്തുക്കളേയും ബന്ധുക്കളേയും പങ്കെടുപ്പിച്ച്‌ കല്യാണം. കൊറോണ ഭീതി പരത്തുന്ന സാഹചര്യത്തില്‍ വിവാഹത്തിന് പുത്തന്‍ വഴി പരീക്ഷിച്ചത് മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ്. വേങ്ങര മച്ചിങ്ങല്‍ അബ്ദുസ്സമദിന്റെ മകന്‍ മുഹമ്മദ് ഫിറോസിന്റെയും മലപ്പുറം കോഡൂര്‍ പുല്ലന്‍കുലവന്‍ കുഞ്ഞിമുഹമ്മദിന്റെ മകള്‍ മുഫീദയുടെയും വിവാഹമാണ് Read More …

എ​ല്ലാ​വ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന​ല്ല മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന​ല്ല ഡോ​ക്ട​ര്‍​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ രം​ഗ​ത്ത്. മ​ദ്യാ​സ​ക്തി​യു​ടെ വി​ടു​ത​ല്‍ ല​ക്ഷ​ണം കാ​ര​ണം ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത്. ആ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ Read More …

സഹകരണ മേഖലയിലെ താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റ്മാര്‍ മുഖേനയുള്ള കളക്ഷന്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാര്‍ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ മാസത്തേയും ലോക്ക് Read More …

പൂഴ്ത്തിവെപ്പിനെതിരേ നടപടി; അവശ്യ സാധനങ്ങളുടെ ശരാശരി വിലനിലവാരം നിശ്ചയിച്ച്‌ ജില്ലാ ഭരണകൂടം

കോഴിക്കോട്: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന് ശരാശരി ചില്ലറ വിലനിലവാരം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ജില്ലയിലെ മൊത്ത ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കിയിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ശരാശരി വിലയില്‍ നിന്നും വളരെ കൂടുതല്‍ വില Read More …

രണ്ട് കോഴിക്ക് നൂറ് രൂപ; ലോക്ക് ഡൗണ്‍ സമയത്ത് ആളെ കൂട്ടിയതിന് ഫാമുടമ പിടിയില്‍

മലപ്പുറം: ലോക്ക് ഡൗണിനെ തുടര്‍ന്ന് കോഴിത്തീറ്റ കിട്ടാതായതോടെ കിട്ടുന്ന വിലയ്ക്ക് കോഴി വിറ്റുതീര്‍ക്കാന്‍ രണ്ട് കോഴിക്ക് നൂറ് രൂപയെന്ന് പ്രചരിപ്പിച്ചു. ലാഭത്തില്‍ കിട്ടുമെന്ന് കേട്ടതോടെ ആളുകള്‍ തടിച്ചുകൂടി. ഇതോടെ ആളുകള്‍ കൂട്ടംകൂടാന്‍ ഇടവരുത്തിയതിന് ഫാം ഉടമ പൊലീസ് പിടിയിലായി. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലെ ഒരു കോഴിക്കര്‍ഷകനാണ് നൂറു രൂപയ്ക്ക് രണ്ട് കോഴികളെ വില്‍ക്കുന്നതായി വാട്‌സ്‌ആപ്പ് വഴി പ്രചാരണം Read More …

കൊവിഡ് 19മായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനോടകം 1,54,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. രജിസ്ട്രേഷനു Read More …