നിങ്ങളുടെ കട തുറന്ന് കിടക്കുകയാണ്…അടച്ചേക്കണേ…: മോഷണം നടത്തിയ ശേഷം ‘മാതൃകയായി’ കള്ളന്‍, വന്‍ ട്വിസ്റ്റ്!

മലപ്പുറം: മോഷണം നടത്തിയ ശേഷം കടയുടെ ഉടമയെ ഫോണില്‍ വിളിച്ച്‌ കടയടക്കാന്‍ നിര്‍ദ്ദേശിച്ച്‌ കള്ളന്‍. മോഷണം നടത്താന്‍ വേണ്ടി തുറന്ന കട പഴയത് പോലെ അടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കള്ളന്‍ ആശങ്കയിലായിലായിരുന്നു. തുടര്‍ന്നാണ് വഴിപോക്കനെന്ന എന്ന ഭാവേന കടയില്‍ എഴുതി വച്ചിരുന്ന നമ്ബറില്‍ ഇയാള്‍ കടയുടമയെ ഫോണില്‍ വിളിച്ചു. ‘നിങ്ങളുടെ കട തുറന്നു കിടക്കുകയാണ്…അടച്ചേക്കണേ…’ എന്നാണ് കള്ളന്‍ Read More …

ദുബായില്‍ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ദുബായ് : ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡില്‍ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവമെന്നു പോലീസ് പറഞ്ഞു. തീ പിടിത്തമുണ്ടായ ഉടന്‍ തന്നെ ഇവിടത്തെ താമസക്കാരെ പുറത്തിറക്കി. ശേഷം സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം Read More …

മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍മരട് ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍. ഈ ഫ്‌ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ്. പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഇത്തരം നിര്‍മാണ Read More …

ദിലീപിനെതിരെ നടി സുപ്രീംകോടതിയില്‍; മുദ്രവച്ച കവറില്‍ തെളിവുകള്‍, ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു.ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കാറില്‍ വച്ച്‌ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ Read More …

ദേശീയ പൗരത്വ രജിസ്റ്റര്‍ ഉത്തര്‍പ്രദേശിലും നടപ്പാക്കും: യോഗി ആദിത്യനാഥ്

ലഖ്‌നോ: അസമില്‍ നടപ്പിലാക്കിയതു പോലെ ഉത്തര്‍പ്രദേശിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയ നടപടി ധീരവും സുപ്രധാനവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇക്കാര്യത്തില്‍ അഭിനന്ദിക്കണമെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞു. പൗരത്വ പട്ടിക ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ദേശീയ സുരക്ഷയ്ക്ക് Read More …

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു

മാനന്തവാടി: പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തകനും ഗ്രന്ഥശാല രംഗത്തെ സജീവ പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) അന്തരിച്ചു. തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്റെയും സുലോചനയുടെയും മകനാണ്. കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. മൃതദേഹം രാവിലെ പതിനൊന്ന് മണി മുതല്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ അനുശ്രീ. മകന്‍: അഥ്വിക്. സഹോദരി Read More …

മൊബൈല്‍ ഫോണിന്റെ അമിതോപയോഗം; അമ്മ ഫോണ്‍ വിലക്കി; ഒരേ ദിവസം ജീവനൊടുക്കിയത് രണ്ട് വിദ്യാര്‍ത്ഥികള്‍

ബംഗളൂരു: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് ഒരേ ദിവസം ബംഗളൂരുവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്ത് വീട്ടുകാര്‍ മൊബൈല്‍ വാങ്ങിവച്ചതില്‍ മനംനൊന്താണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ. അമിതമായ പബ്ജി ഗെയിം കളിയെ തുടര്‍ന്ന് അമ്മ പിണങ്ങിയതോടെയാണ് നാരായണ ഗൗഡയുടെയും ജയന്തിയുടെയും ഏക മകനായ പവന്‍ (13) Read More …

ഗു​ലാം​ന​ബി ആ​സാ​ദി​ന് കാ​ഷ്മീ​രി​ല്‍ പോ​കാ​ന്‍ സുപ്രീംകോടതിയുടെ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് പോ​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദി​ന് സു​പ്രീം​ കോ​ട​തിയുടെ അ​നു​മ​തി. കാ​ഷ്മീ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​ലാം​ന​ബി ആ​സാ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണിച്ചാണ് അനുമതി. ശ്രീ​ന​ഗ​ര്‍, ബാ​ര​മു​ള്ള, അ​ന​ന്ത്‌​നാ​ഗ്, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.ഇ​വി​ട​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ പ്ര​സം​ഗി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.