ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

അഞ്ചാലുംമൂട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി മരിച്ചു. വീടിനുള്‍വശം പൂര്‍ണമായും കത്തി നശിച്ചു. സികെപി പള്ളിയമ്ബില്‍ കായല്‍വാരത്ത് കോട്ടയ്ക്കകം നഗര്‍ 192ല്‍ ഓട്ടോറിക്ഷാത്തൊഴിലാളിയായ ശ്രീകണ്ഠന്‍നായര്‍ (65)ആണ് ഭാര്യ ലതിക (53)യെ കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് 6.40ന് ആയിരുന്നു സംഭവം. ശ്രീകണ്ഠന്‍നായര്‍ ഭാര്യയെ മര്‍ദിക്കുന്നതുകണ്ട് തടയാനെത്തിയ മരുമകള്‍ മഞ്ജുവിനെ കഠാരകാട്ടി Read More …

കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി തോമസ് ഐസക്

കിഫ്ബിക്കെതിരെ പരാതിയുന്നയിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി സുതാര്യമാണെന്നും പ്രതിപക്ഷ നേതാവിന് എന്തു വിശദീകരണം വേണമങ്കിലും നല്‍കാമെന്നും ഐസക് പറഞ്ഞു. ചെന്നിത്തലക്ക് കിഫ്ബി സിഇഒ നേരില്‍കണ്ട് വിശദീകരണം നല്‍കുമെന്നും ഐസ്‌ക് ആലപ്പുഴയില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. മല്‍സരിക്കണമെന്ന ആഗ്രഹം ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കി. എന്നാല്‍ കുമ്മനം മല്‍സരിക്കണമോയെന്നതില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥികളെ രണ്‍േണ്ടാ മൂന്നോ ദിവസത്തിനകം ഡെല്‍ഹിയില്‍ പ്രഖ്യാപിക്കും.

ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ

ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തിനായാണ് ബി.ജെ.പി പോരാടിയതെന്ന് കശ്മീര്‍ വിഷയം സൂചിപ്പിച്ച്‌ അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടിയാണ് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ബി.ജെ.പി Read More …

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മസ്‌ക്കറ്റ്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മംഗളൂരുവില്‍നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. വിമാനത്തിലെ സഹയാത്രക്കാരും വിമാനത്തിന്റെ ജീവനക്കാരും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില കൂടുതല്‍ വഷളായതോടെ അടിയന്തരമായി ലാന്‍ഡ് Read More …

പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം

റിയാദ് : പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം. . നടപടിക്രമങ്ങള്‍ സുഖമമാക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയമാണ് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ചത്. പുതിയ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക്, പരിശ്രമവും സമയവും, പണവും ലാഭിക്കാന്‍ സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പതിനഞ്ചോളം പുതിയ ഇ-സേവനങ്ങളുള്‍പ്പെടുന്ന പാക്കേജ് നടപ്പിലാക്കുവാനാണ് സൗദി നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍ സമാനി ഉത്തരവിട്ടത്. Read More …

കാ​ഷ്മീ​രി​ല്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം. പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘ​നം ഉ​ണ്ടാ​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക്; നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ണ്ണായക നീക്കം തുടങ്ങി. വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കാമ്ബസ് സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്ന വിദേശ സര്‍വകലാശാല ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പാസ്സാക്കും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിതി Read More …