പേരാമ്ബ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചാണെന്ന് സംശയം

വടകര: കോഴിക്കോട് പേരാമ്ബ്രയില്‍ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചാണെന്ന് സംശയം. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു പെണ്‍ക്കുട്ടി മരിച്ചത്. ശക്തമായ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് സനുഷയെ ഒരാഴ്ച മുമ്ബ് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് Read More …

മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച്‌ വീട്ടമ്മയ്‌ക്കൊപ്പം ഒളിച്ചോടി; ഗായകനെതിരെ മുത്തലാഖ് കേസ്

കോഴിക്കോട്: കോഴിക്കോട് ഒളിച്ചോടിപോയി താമസിച്ച സംഭവത്തില്‍ യുവാവിനും യുവതിക്കുമെതിരെ കേസെടുത്തു. ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവര്‍ക്കും കുഞ്ഞുങ്ങളടങ്ങുന്ന കുടുംബമുണ്ട്. ഷമ്മാസ് തന്റെ കുഞ്ഞുങ്ങളെയും ഭാര്യയും ഉപേക്ഷിച്ച്‌ ഒരു കുഞ്ഞിന്റെ അമ്മയും ഭാര്യയുമായ മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് പോയത്. ഷമ്മാസിനെ കാണാനില്ലെന്ന് കാണിച്ച്‌ ഓഗസ്റ്റ് 30ന് ഇയാളുടെ ഭാര്യ ബാലുശ്ശേരി Read More …

പാലാ ഉപതെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ വെള്ളാപ്പള്ളിയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാര്‍ക്ക് ഉണ്ടാകുമെന്നും സഹതാപതരംഗമുണ്ടായിരുന്നുവെങ്കില്‍ സ്ഥാനാര്‍ത്ഥിയെ മാണി കുടുംബത്തില്‍ നിന്ന് മത്സരിപ്പിക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. പാലാഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കിയിരുന്നു. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ടെന്നും ജോസ് Read More …

ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കം; യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാനെത്തിയ യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുലശേഖരപുരം സ്വദേശികളായ ഷഹിന്‍ഷാ, അലി അഷ്കര്‍ എന്നിവരാണ് പിടിയിലായത്. ഓച്ചിറ കുഴിവേലി മുക്ക് സ്വദേശിയായ സുജിത്ത് കഴിഞ്ഞ ഉത്രാട രാത്രിയിലാണ് കൊല്ലപ്പെട്ടത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കേറ്റം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ സുജിത്തിന്‍റെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും Read More …

കുവൈറ്റില്‍ വഴിക്കച്ചവടക്കാരെ ലക്ഷ്യമിട്ട് കുവൈറ്റ് മുന്‍സിപാലിറ്റിയുടെ പരിശോധന

കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ വഴിക്കച്ചവടക്കാരെ ലക്ഷ്യമിട്ട് കുവൈറ്റ് മുന്‍സിപാലിറ്റിയുടെ പരിശോധന. ജലീബ് അല്‍ ഷുവൈക്ക്, റിഗ്ഗ, അര്‍ദിയ പ്രദേശങ്ങളിലെ കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. മുന്‍സിപാലിറ്റി നിയമങ്ങള്‍ ലംഘിച്ചതിന് 11 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. എട്ട് ലോറി അനധികൃത ലോഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയില്‍ പോയാല്‍ എല്‍.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് Read More …

തമിഴ്‌നാട് ദിണ്ടിഗല്‍ വാടിപ്പട്ടിയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

മലപ്പുറം: തമിഴ്‌നാട് ദിണ്ടിഗല്‍ വാടിപ്പട്ടിയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ െ്രെഡവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഏര്‍വാടിയിലേക്ക് Read More …

ഓണം ആഘോഷിക്കാന്‍ ബീച്ചില്‍ പോയി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഓണം ആഘോഷിക്കാന്‍ കോഴിക്കോട് ബീച്ചില്‍ പോയി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദിന്റെ(15 ) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിനടുത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീച്ചില്‍ 15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ആദില്‍ അര്‍ഷാദ്. കടലില്‍ കുളിക്കുന്നതിനിടെയായിരുന്നു Read More …