യോഗി ആദിത്യനാഥിന്‍റെ ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടി

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മൊറാദാബാദ് ആശുപത്രി സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാന്‍ വേണ്ടിയാണ് തങ്ങളെ പൂട്ടിയിട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ആശുപത്രിയിലെത്തിയ സമയത്ത് രണ്ട് മണിക്കൂറോളം തങ്ങളെ പൂട്ടിയിട്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. പുറത്ത് Read More …

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം: കോടതിയുത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹരമാകുന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നൂറ് കണക്കിന് സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുടങ്ങിയിരുന്നത്. ഇന്നും വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേ സമയം അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിച്ച്‌ പ്രതിസന്ധി Read More …

ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ തേടി മമത ബാനര്‍ജി

കൊല്‍ക്കത്ത: പൊതുശത്രുവിനെ നേരിടാന്‍ മറ്റുചെറിയ ശത്രുക്കളെ കൂട്ടുപിടിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സി.പിഎ.മ്മിനോടും കോണ്‍ഗ്രസിനോടും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ബദ്ധവൈരികളായ സി.പി.എമ്മിനോട് ഇതാദ്യമായാണ് സഹകരിക്കണമെന്ന് മമത ബാനര്‍ജി അഭ്യര്‍ത്ഥിക്കുന്നത്. ബംഗാളിലെ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഭട്‌പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മമത പറഞ്ഞു തൃണമൂല്‍ Read More …

കോഴിക്കോട് 5 വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാല്‍പത്തിനാല് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റെന്നായിരുന്നു ആദ്യ നിഗമനം എങ്കിലും വെള്ളത്തില്‍ കണ്ടെത്തിയ കോളിഫോം ബാക്ടീരിയ ആകാം വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇപ്പോഴുള്ളത്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട് 28-06-19 ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഇന്നും, 29, 30 തിയതികളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത Read More …

തിരൂരില്‍ നാളെ സ്വകാര്യ ബസ്സ് പണിമുടക്ക്

തിരൂരില്‍ നാളെ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനകത്തെ ശൗചാലയം നഗരസഭ അടച്ചിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസ് തൊഴിലാളി കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തും. ആയിരകണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും വന്നു പോവുന്ന തിരൂര്‍ സ്റ്റാന്‍ഡിലെ ശൗചാലയം അറ്റക്കുറ്റപ്പണിയുടെ പേരില്‍ അടച്ചു പൂട്ടിയിട്ട് മാസങ്ങളായി. Read More …

സ്വര്‍ണ വില; പവന് 400 രൂപ കുറഞ്ഞ് 25,280 രൂപയിലെത്തി

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ കുറവ്. പവന് 400 രൂപ കുറഞ്ഞ് 25,280 രൂപയിലും ഗ്രാമിന് 50 രൂപ കുറഞ്ഞ് 3,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. ചൊവ്വാഴ്ച പവന് 280 രൂപ വര്‍ധിച്ച്‌ 25,680 എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.

ഹജ്ജ് സീസണ്‍; മക്കയില്‍ വിദേശികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വിലക്ക്, ജോലിയുടെ ആവശ്യാര്‍ത്ഥം എത്തുന്നവര്‍ പ്രത്യേക അനുമതി വാങ്ങണം

മക്ക: ഹജ്ജ് സീസണ്‍ പ്രമാണിച്ച്‌ വെള്ളിയാഴ്ച മുതല്‍ മക്കയില്‍ വിദേശികള്‍ക്ക് വിലക്ക്. മക്ക ഗവര്‍ണറേറ്റാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും ഹജ്ജ് സീസണ്‍ ആരംഭിക്കുമ്ബോള്‍ ഏര്‍പ്പെടുത്താറുള്ള വിലക്കാണ് വെള്ളിയാഴ്ച മുതല്‍ പ്രാബലത്തില്‍ വരുന്നത്. ഓഗസ്റ്റ് പതിനൊന്ന് വരെയാണ് വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് Read More …