പിന്‍ഗാമിയെ കണ്ടെത്താന്‍ കഴിയാതെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ സമയം അവസാനിക്കുന്നു. തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ രാഹുല്‍ ഒരുമാസമാണ് നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ അധ്യക്ഷസ്ഥാനത്ത് രാഹുല്‍ തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഹുല്‍ തന്റെ രാജിയില്‍ ഉറച്ചു നിന്നതോടെ രാഹുലിന്റെ മനസ്സ് മാറ്റാനോ പിന്‍ഗാമിയായി പുതിയൊരാളെ കണ്ടെത്താനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് Read More …

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം; പതിനൊന്നുപേര്‍ അറസ്റ്റില്‍ , രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്യുകയും ചെയ്തു‍. യുവാവിന്‍റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു. ജൂണ്‍ 18നാണ് തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്രിസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച്‌ ഒരു സംഘം Read More …

മലപ്പുറം ജില്ല വിഭജിക്കണം: നിയമസഭയില്‍ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍

മലപ്പുറം ജില്ല വിഭജിച്ച്‌ പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു. സബ്മിഷന് മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചതോടെയാണ് കഴിഞ്ഞതവണ കെ.എന്‍.എ. ഖാദര്‍ Read More …

പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റം -പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ധാര്‍മികത ഏറ്റെടുത്ത് ശ്യാമള രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി, സര്‍ക്കാര്‍ തലങ്ങളില്‍ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണം. വിലപ്പെട്ട മനുഷ്യ ജീവന്‍ മതിയായ കാരണമില്ലാതെ നഷ്ടമായി. സി.പി.എം എത്തപ്പെട്ട അപചയത്തിന്‍റെ ഏറ്റവും Read More …

പ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍നിര്‍മ്മിച്ചു നല്‍കി; റവന്യു മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത് 15,394 വീടുകളാണെന്നും മന്ത്രി അറിയിച്ചു. 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 9934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥര്‍ അറിയിച്ചു. Read More …

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടന്‍ :ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക.ഇതു സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചു.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍നിന്നു വിലക്കുന്നതാണ് ഉപരോധം. ഹോര്‍മുസ് കടലിടുക്കിനു സമീപം അന്തര്‍ദേശീയ വ്യോമമേഖലയില്‍ പറന്ന യു.എസ് ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും Read More …

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമെന്ന് പ്രതിപക്ഷം; ദിവാസ്വപ്‌നം കാണേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റ വീഴ്ച നിയസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പത്ത് മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. അവര്‍ക്ക് സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ പറയുന്നു. എന്നാല്‍നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്ന് മുഖ്യമന്ത്രി Read More …

യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവതിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂര്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേല്‍ എന്നിവരാണ് അറസ്റ്റിലായത്. ആദിവാസി അതിക്രമ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ചാവടിയൂര്‍ സ്വദേശി തായമ്മയെ ജാതിപ്പേരു വിളിച്ച്‌ അധിക്ഷേപിച്ചതായാണ് പരാതി. തങ്കമ്മയെ ആശുപത്രിയില്‍ വച്ച്‌ ഉപദ്രവിച്ച സംഭവത്തില്‍ Read More …