Taluk Hospital Crisis: Municipality Needs Treatment?

Image

The condition of the only government hospital in Malappuram district headquarters is truly unfortunate. Thousands of ordinary people rely on this public health centre every day. But it has been months since inpatient treatment (admissions) was stopped here. A fire Read More …

താലൂക്കാശുപത്രിയുടെ കാര്യത്തില്‍ ചികിത്സ വേണ്ടത് നഗരസഭയ്‌ക്കോ?

Image

മലപ്പുറം ജില്ലാ ആസ്ഥാനത്തെ ഒരേയൊരു ഗവ.ആശുപത്രിയുടെ കാര്യം പരിതാപകരമാണ്. ആയിരകണക്കിന്് സാധാരണക്കാര്‍ ദിനേന ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. ഒപ്പറേഷന്‍ തിയേറ്ററില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതിനാല്‍ വയറിങ് കത്തിനശിച്ചു. ഇക്കാരണത്താല്‍ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ഒ സഹദേവന്‍ നഗരസഭയില്‍ ആവര്‍ത്തിച്ചാവിശ്യപ്പെട്ടിട്ടുണ്ട്. കോട്ടപ്പടി വാര്‍ഡ് Read More …

പൂരങ്ങളെ നേര്‍ച്ചകളാക്കാന്‍ വഹാബികളുടെ ഹിഡന്‍ അജണ്ട-സമസ്ത

മലപ്പുറം- സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന് ഉജ്ജ്വല പരിസമാപ്തി. സമസ്ത കേന്ദ്ര സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേന്ദ്രമുശാവറ അംഗവും ജില്ലാ ജനറല്‍ Read More …

ആറുവരിപ്പാത ഭാഗം ഇടിഞ്ഞ് കാറുകള്‍ക്ക് മുകളില്‍ വീണു

തിരൂരങ്ങാടി: നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാത 66ലൈ ആറുവരിപ്പാത ഇടിഞ്ഞ് സര്‍വീസ് റോഡിലെ മൂന്നു കാറുകള്‍ക്ക് മേല്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലൈ ഉച്ചക്ക് കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയിലായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രവും അപകടത്തില്‍പ്പെട്ടു.

എത്ര വലിയവനായാലും പാര്‍ട്ടി ചട്ടക്കൂട്ടിനുള്ളില്‍ നില്ക്കകണം: തരൂരിനെതിരെ അടൂര്‍ പ്രകാശ്

കോഴിക്കോട്: കോണ്‍ഗ്രസുകാരനായാല്‍ ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂരല്ല എല്ലാ പ്രവര്‍ത്തകരുടെയും ചുമതലയാണ്. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ആരും മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടവരല്ല.പാര്‍ട്ടി വളയത്തിന് പുറത്തു വന്ന് എന്തെങ്കിലും പറഞ്ഞാല്‍ കൈയ്യടി കിട്ടുമായിരിക്കും. പ്രത്യേക വിദേശ സംഘത്തിലുള്‍പ്പെടുത്തിയതുമായുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രകാശ്.

എല്‍ ഡി എഫ് ജില്ലാ റാലി മെയ് 21ന് മലപ്പുറത്ത്

മലപ്പുറം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 21 ന് (ബുധന്‍) വൈകീട്ട് നാലു മണിക്ക് ജില്ലാ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം കോട്ടപ്പടി Read More …

പഹല്‍ഗാം: വിദേശ സംഘത്തില്‍ തൃണമൂല്‍ പ്രതിനിധിയെ അയക്കില്ലെന്ന് മമത

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണവും തിരിച്ചടിയായി നടത്തിയ സിന്ദൂര്‍ സൈനിക നീക്കവും സംബന്ധിച്ച് വിദേശ രാഷ്ട്രങ്ങളെ ധരിപ്പിക്കുന്നതിനും പിന്തുണ നേടുന്നതിനും അയക്കുന്ന സര്‍വ്വകക്ഷി സംഘത്തില്‍ തൃണമൂല്‍ പ്രതിനിധിയുണ്ടാവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതിലുള്ള അതൃപ്തിയാണ് പിന്നില്‍.

ശക്തമായ മഴമുന്നറിയിപ്പ്: 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി ശക്തമായ മഴ മുന്നറിയിപ്പ്. 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ഓറഞ്ച് അലര്‍ട്ടില്‍ ഉള്‍പ്പെടും.