വയനാട്ടില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ കോടതിയിലേക്ക

കൊച്ചി: വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള രാഹുല്‍ ഗാന്ധിയുടെ വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍ തന്റെ പത്രിക യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക.

സുരേന്ദ്രന്റെ തോല്‍വി: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പി.സി ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞ് പി.സി ജോര്‍ജ്. ഒപ്പം നടന്ന ബിജെപിക്കാര്‍ സുരേന്ദ്രന്റെ കാലു വാരിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും സ്ഥാനാര്‍ത്ഥികതളുടെ തോല്‍വി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണം. ന്യൂനപക്ഷത്തെ പറഞ്ഞ് ബോധ്യപ്പെടുത്താനായില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം സംസ്ഥാനത്തൊട്ടാകെ ഉണ്ടായ യുഡിഎഫ് തരംഗം Read More …

മോദിക്ക് മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം

തിരുവനന്തപുരം: തെരഞ്ഞെടപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറി ;മായാവതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറിയെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും മായാവതി ആരോപിച്ചു. ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ എസ്.പിബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയുടെ തേരോട്ടം തടയാനുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ യു.പിയിലെ 80 സീറ്റുകളില്‍ നാലില്‍ ഒന്ന് മാത്രം നേടാനേ Read More …

സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകില്ല ; സിപിഐയുടെ പദവി തുലാസില്‍

ന്യൂഡല്‍ഹി : സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല. തമിഴ്‌നാട്ടില്‍ രണ്ട് സീറ്റില്‍ വിജയിച്ചതോടെയാണ് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനായത്. കേരളത്തില്‍ നിന്നുള്ള എഎം ആരിഫ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് പുതിയ ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. അതേസമയം ഇടതുപക്ഷത്തെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ സിപിഐക്ക് ദേശീയപദവി നഷ്ടമാകും. ദേശീയ പാര്‍ട്ടി പദത്തിന് മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. Read More …

വര്‍ഗീയ മത പ്രീണനമാണ് കോണ്‍ഗ്രസ് തരംഗത്തിന് കാരണമെന്ന് പി.എസ് ശ്രീധരന്‍പിള്ള

ബി.ജെ.പിയെ നിലംതൊടാതെ പറപ്പിച്ച് കേരളം. കേരളത്തില്‍ ശബരിമല വിഷയം തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചെങ്കിലും വോട്ടുകള്‍ മുഴുവന്‍ വന്ന് ചേര്‍ന്നത് കോണ്‍ഗ്രസിന്. കേരളത്തില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത നിരാശയുണ്ട് ബി.ജെ.പിക്ക്. അതേസമയം വര്‍ഗീയ മത പ്രീണനമാണ് കോണ്‍ഗ്രസ് തരംഗത്തിന് കാരണമെന്ന്് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പ്രതികരിച്ചു.

വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

കോയമ്പത്തൂര്‍: സിങ്കാനല്ലൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു . ബങ്കാരു ലേഔട്ടില്‍ താമസിക്കുന്ന പ്രഭുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത് . 20 പവന്‍ ആഭരണവും 10,000 രൂപയുമാണ് നഷ്ടപ്പെട്ടത് . സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു . വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത് . സിങ്കാനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിതാവ് ജോര്‍ജ് ഈഡന്റെ റെക്കോര്‍ഡ് തകര്‍ത്ത് മകന്‍

കൊച്ചി: എറണാകുളത്തെ യുഡിഎഫ് വിജയം അപ്രതീക്ഷിതമല്ല, പക്ഷേ ഇത്ര വലിയ ഭൂരിപക്ഷം ഹൈബി ഈഡനെയും ഞെട്ടിച്ചു. പിതാവ് ജോര്‍ജ് ഈഡന്റെ 1999ലെ 1,11,305 വോട്ടിന്റെ ലീഡ് മകന്‍ മറികടന്നു. 1. 25ലക്ഷം വരെയായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. തിളക്കമാര്‍ന്ന ഈ ജയത്തില്‍ എറണാകുളത്തിന്റെ മാത്രമായ ഘടകങ്ങള്‍ കുറവാണ്. കേരളമെങ്ങും അലയടിച്ച ‘മോദി പേടി’ ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായി സ്വാധീനമുള്ള Read More …