വയനാട്ടില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്

വയനാട്: വയനാട്ടില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്!. പുല്‍പ്പള്ളി കാട്ടു മാക്കില്‍ (കാപ്പി സെറ്റ്) പത്മനാഭന്റെ (വല്യുമ്മണി) മകന്‍ നിധിന്‍ (വര്‍ക്കി)യാണ് വെടിയേറ്റു മരിച്ചത്. നിധിന്റെ അയല്‍വാസിയായ ചാര്‍ളിയാണ് നാടന്‍ തൊക്ക് ഉപയോഗിച്ച് വെടിവെച്ചത്. നിധിന്റെ കൊച്ചച്ചന്‍ കിഷോറിനും വെടിയേറ്റിരുന്നു. സംഭവത്തിനു ശേഷം വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി Read More …

ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയുണ്ടാക്കിയെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം ജില്ലയില്‍ എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ വോട്ടുകള്‍ യു ഡി എഫിന് ലഭിച്ചതും ന്യൂനപക്ഷ ഏകീകരണവുമാണ് തിരിച്ചടിയുണ്ടാക്കിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും ദോഷം ചെയ്തു. ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു മലപ്പുറം ജില്ലയിലെ 16 Read More …

എന്റെ വിജയം കള്ളവോട്ടിനുള്ള മറുപടി; രാജ് മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: എന്റെ വിജയം കള്ളവോട്ടിനുള്ള മറുപടിയാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് തനിക്ക് വോട്ട് ചെയ്തതെന്നും കല്യോട്ടെ രക്ത സാക്ഷിത്വവും യു ഡി എഫിന്റെ മനസ്സറിഞ്ഞ പ്രവര്‍ത്തനങ്ങളും താന്‍ തെരഞ്ഞെടുക്കപെടാന്‍ കാരണമായെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് താന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തന്റെ അവസാനം വരെ കാസര്‍ഗോഡ് ഉണ്ടാവുമെന്ന് ഉണ്ണിത്താന്‍ മുന്നേ മാധ്യമങ്ങളോട് Read More …

മോദി പേടിയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്ന് പി ജയരാജന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തില്‍ പെട്ടു. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ വീണു പോയതാണെന്ന് ജയരാജന്‍ പറഞ്ഞു. മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് സിപിഎമ്മിന് പരാജയം നേരിടേണ്ടിവന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫ് Read More …

ടെക്‌നോളജി ബിസിനസ് അനായസമാക്കുന്നു : ഷഫീഖ് കബീര്‍

ദോഹ : ടെക്‌നോളജി ബിസിനസ് അനായസമാക്കുമെന്നും ഇടപാടുകളുടെ കാര്യക്ഷമമായ നിര്‍വ്വഹണത്തിന് ടെക്‌നോളജി എങ്ങിനെ പ്രയോജനപ്പെടുന്നു എന്നതാണ് പ്രധാനമെന്നും അസീം ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് കബീര്‍ അഭിപ്രായപ്പെട്ടു. ദോഹ ഹോളി ഡോ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയപ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ 13ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പ്യൂട്ടര്‍ സാങ്കേതിക Read More …

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിആര്‍ഐ ആണ് രാധാാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച വിമാനത്താവളത്തില്‍ വച്ച് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് വലിയ തട്ടിപ്പ് പുറത്തുവന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് Read More …

ക്രൈസ്തവ സഭകള്‍ക്ക് ബിജെപി വിരുദ്ധ നിലപാട്, ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: െ്രെകസ്തവ സഭകളുടെ നിലപാട് വളരെ നിര്‍ണായകമായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പത്തനതിട്ടയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ പ്രധാന ആശങ്കയായിരുന്നു ശബരിമല. ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചാരണം ഹിന്ദുക്കള്‍ക്ക് ഇടയിലും മതേതര ഭരണം വരാന്‍ പോകുന്നെന്ന പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും യുഡിഎഫിന് ഗുണമായി. ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചുവെന്നാണ് വിലയിരുത്തുന്നതെന്നും സുരേന്ദ്രന്‍ Read More …

തന്റെ തോല്‍വി വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് തരംഗം ഉണ്ടായപ്പോള്‍, ഒരു മണ്ഡലത്തില്‍ താന്‍ തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. പ്രവര്‍ത്തനത്തില്‍ ഒരു പിഴവും വന്നതായി തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നും വൈകി വന്നിട്ടും ഇത്ര വോട്ട് നേടാന്‍ കഴിഞ്ഞത് പ്രവര്‍ത്തനം കൊണ്ടാണെന്നും ഷാനിമോള്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ ദേശീയ Read More …