പൊലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട്; ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണെന്നും ക്രമക്കേടിനെ കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ബെഹ്‌റ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും, ബെഹ്‌റ വ്യക്തമാക്കി. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലും അട്ടിമറി നടന്നതായി ആരോപണം ഉണ്ടായിരുന്നു. Read More …
ആറുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹം ലൈംഗികമായി ഉപയോഗിച്ച പ്രതി അറസ്റ്റില്‍
ഹരിദ്വാര്‍: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ‌് ചെയ്തു. പൗള്‍ട്രിഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. Read More …
സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്ന് കെ മുരളീധരന്‍
കോഴിക്കോട്: സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്നും കള്ളവോട്ട് സിപിഎമ്മിന്റെ ആചാരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. വടകരയില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബൂത്ത് ഏജന്റിനെപോലും ഇരുത്താന്‍ സിപിഎം അനുവദിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഏജന്റുമാരെ കഴിഞ്ഞ തവണ ബൂത്ത് ഏജന്റ് ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ Read More …
ഒന്നരമാസം പ്രായമായ കുഞ്ഞിനെ എട്ടുവയസുകാരന്‍ വെള്ളത്തില്‍ മുക്കി കൊന്നു
കള്ളവോട്ടിന്റെ കാര്യത്തില്‍ സിപിഎം മൗനം വെടിയണമെന്നും സുധീരന്
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്ന സാഹചര്യത്തില്‍ സിപിഎം മൗനം വെടിയണമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. കള്ളവോട്ട് ആരു ചെയ്താലും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കള്ളവോട്ട് സംബന്ധിച്ചുള്ള എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മൗനത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – ബഹ്‌റൈന്‍
മനാമ: വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിലപാടുയര്‍ന്നത്.സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവരുടെ സഹായം ഇരട്ടിയാക്കാനും യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍, സാമൂഹിക, Read More …
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കലക്ടര്‍മാര്‍ക്ക് നിതി ആയോഗ് ഉദ്യോഗസ്ഥ അയച്ച സന്ദേശം പുറത്തായി. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്. മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ ചരിത്ര, ഭൂമിശാസ്ത്ര, സാമ്ബത്തിക സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് Read More …
