എളമരത്ത് കാട്ടുപന്നിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

മാവൂര്‍: എളമരം തിരുത്യാട്ടുമ്മല്‍ പുതിയോത്ത് പറമ്ബില്‍ വെടിയേറ്റ കാട്ടുപന്നിയെ അവശനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത് . തുടര്‍ന്ന് വിവരം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു . ഏതാനും മണിക്കുറുകള്‍ക്കകം പന്നിയെ സ്ഥലത്ത് നിന്ന് കാണാതായി. തൊട്ടടുത്തകരിമല കാട്ടില്‍ നിന്നുമിറങ്ങിയ പന്നിയാവമെന്നാണ് അധികൃതരുടെ നിഗമനം . കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്‌മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ് Read More …

കള്ളവോട്ട്; സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്തും

തിരുവനന്തപുരം: കള്ളവോട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തീരുമാനമായി. മറ്റന്നാളാണ് റീപോളിംഗ് നടത്തുന്നത്. ഇതോടെ സംസ്ഥാനത്ത് ഏഴു ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

മോദിയുടെ വിവാദ പാര്‍മര്‍ശം തള്ളി മുന്‍ വിഎസ്‌എന്‍എല്‍ മേധാവി ബികെ സിംഗാള്‍

ന്യൂഡല്‍ഹി: ട്രോളന്മാര്‍ ആഘോഷമാക്കിയ മോദിയുടെ വിവാദ പാര്‍മര്‍ശം തള്ളിക്കളഞ്ഞ് മുന്‍ വിഎസ്‌എന്‍എല്‍ മേധാവി ബികെ സിംഗാള്‍. 1987-88 കാലഘട്ടത്തില്‍ അദ്വാനിയുടെ കളര്‍ഫോട്ടോ പകര്‍ത്തി ഇ-മെയില്‍ അയച്ചെന്ന മോദിയുടെ വാദമാണ് ബികെ സിംഗാള്‍ തള്ളിയത്. 1995ലാണ് ഇന്ത്യയില്‍ ഇ-മെയില്‍ വന്നത് എന്നും ഇതിന് മുമ്ബ് ERNET മാത്രമാണ് ഉണ്ടായിരുന്നത് എന്നും സിംഗാള്‍ പറഞ്ഞു. ERNET രാജ്യത്തെ ചുരുക്കം Read More …

രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി

പാരീസ്: രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. 17 രോഗികളിലാണ് ഇയാള്‍ വിഷം കുത്തിവെച്ചത്. ഇതില്‍ ഒമ്ബത് പേര്‍ മരിച്ചു. അനസ്‌തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പേഷ്യര്‍ എന്നയാളാള്‍ക്കെതിരെയാണ് രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്നാരോപണം ഉയര്‍ന്നിരിക്കുന്നത്. മുമ്ബ് ഏഴ് രോഗികളെ വിഷം കുത്തിവെച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. 2017ലാണ് ഇയാള്‍ക്കെതിരെ രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്ന ആരോപണം Read More …

പോസ്റ്റല്‍ ബാല്റ്റ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്‍

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും, ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. Read More …

മാര്‍ക്കറ്റില്‍ പരിശോധന: പഴകിയ മത്സ്യങ്ങള്‍ പിടികൂടി

മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ പാണ്ടിക്കടവ് മത്സ്യമാര്‍ക്കറ്റിലും, കോഴിക്കടകളിലും പഞ്ചയാത്ത് അധികൃതരും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിച്ചു . ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ബര്‍ക്കത്ത് ചിക്കന്‍സ്റ്റാള്‍ അടക്കാനും ഉത്തരവിട്ടു . ബര്‍ക്കത്ത് ചിക്കന്‍സ്റ്റാളില്‍ പ്രവര്‍ത്തിച്ച മീന്‍കടയില്‍നിന്നാണ് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തത് . വൃത്തിഹീനമായ സാഹചര്യത്തില്‍ കച്ചവടം നടത്തിയതിനും ലൈസന്‍സ് പുതുക്കാതെ കടപ്രവര്‍ത്തിപ്പിച്ചതിനും Read More …

ഗോഡ്‌സെ പരാമര്‍ശത്തെ തള്ളി അമിത് ഷാ… പ്രഗ്യയും അനന്ത്കുമാറും അച്ചടക്ക നടപടികള്‍ നേരിടും!!

ദില്ലി: നാഥുറാം ഗോഡ്‌സെ ദേശ്‌സ്‌നേഹിയാണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ വിവാദം കത്തുന്നു. ബിജെപി ഈ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രഗ്യാ സിംഗ് താക്കൂറിനോടും അതിനെ ന്യായീകരിച്ച അനന്ത്കുമാര്‍ ഹെഗ്‌ഡെയോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. അമിത് ഷാ ഇരുവരുടെയും പരാമര്‍ശങ്ങള്‍ തള്ളി. ഇരുവരോടും പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് അമിത് Read More …

മ​ല​പ്പു​റ​ത്ത് മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച്‌ 14കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ 14 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ചാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ള്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. കു​ട്ടി​യെ വി​വ​സ്ത്ര​നാ​ക്കി വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു.  മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ച്‌ പ​രാ​തി​പ്പെ​ടു​ക​യോ പു​റ​ത്ത് പ​റ​യു​ക​യോ ചെ​യ്താ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. മ​ര്‍​ദ്ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ള്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. Read More …