പയ്യന്നൂരില്‍ രണ്ടിടത്ത് ബോംബ് സ്ഫോടനം; സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്

പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോം, കാര എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം. ബിഎംഎസ് പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും തമ്മിലുള്ള വാക്കേറ്റമാണ് പ്രകോപനത്തിന് കാരണം. ബി.ജെ.പി പ്രവര്‍ത്തകനും പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്‍റെ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടു കൂടിയാണ് ആദ്യ ബോംബ് സ്ഫോടനം നടന്നത്. ഇതിന്റെ തുടര്‍ച്ചയായി Read More …

പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം; മുഖ്യമന്ത്രി ജനീവയില്‍ പ്രസംഗിക്കുന്നു. . .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍ പ്രസംഗിക്കുന്നു. യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് മുഖ്യമന്ത്രി ജനീവയില്‍ എത്തിയത്. പ്രസംഗത്തില്‍ പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. സമ്മേളനത്തിനു മുന്നോടിയായി ലോകബാങ്ക് ഡയറക്ടര്‍ സമീഹ് വഹാബുമായി മുഖ്യമന്ത്രി ചര്‍ച്ച Read More …

കേരള കോണ്‍ഗ്രസില്‍ വെടി നിര്‍ത്തല്‍; പിജെ ജോസഫ് താത്കാലിക ചെയര്‍മാന്‍

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞടുക്കുന്നതുവരെയാണ് ചുമതല. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തെരഞ്ഞടുക്കുമെന്നും പാര്‍ട്ടി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി നിയമാനുസൃതമായിരിക്കും പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കുക. ബുധനാഴാഴ്ച തിരുവനന്തപുരത്ത് കെഎം മാണി Read More …

പോസ്റ്റല്‍ വോട്ട് അട്ടിമറി; പ്രതിപക്ഷ നേതാവ് ഹര്‍ജി സമര്‍പ്പിച്ചു, പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ

കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് Read More …

റഡാറിന് പിന്നാലെ വിവാദമായി ഇമെയില്‍ അവകാശവാദം; ആഘോഷമാക്കി മോദി വിരുദ്ധര്‍ , നാവുപിഴയെന്ന് ബിജെപി

ദില്ലി: മേഘത്തെ മറച്ച റഡാറിനു പിന്നാലെ മോദിയുടെ ഇമെയില്‍ അവകാശവാദവും വിവാദത്തില്‍. 1988ല്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെന്നും ഇതുപയോഗിച്ച്‌ എല്‍കെ അദ്വാനിയുടെ ചിത്രമെടുത്ത് ഇ മെയിലിലൂടെ അയച്ചു കൊടുത്തുവെന്നുമാണ് മോദിയുടെ അവകാശവാദം. രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തരുതെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രതികരിച്ചത്. കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ പോര്‍ വിമാനങ്ങള്‍ റഡാറില്‍ പെടില്ല. സമൂഹമാധ്യമങ്ങളില്‍ മോദി വിരുദ്ധര്‍ Read More …

താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെമുതല്‍ നിരോധനം

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ചെമ്ബട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു; ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്ബട മേളത്തിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി . കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് Read More …

പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയെന്ന് അരുണ്‍ ജയ്റ്റ്‍ലി

ദില്ലി: മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരമായി വിമര്‍ശിക്കുന്ന ബിഎസ്പി നേതാവ് മായാവതിയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജയ്റ്റ്‍ലി ആരോപിച്ചു. മായാവതിയുടെ വാക്കുകള്‍ തരംതാണതാണ്. മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജയ്റ്റ്‍ലി പറ‌ഞ്ഞു. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ജയ്റ്റ്‍ലിയുടെ മറുപടി. മഹാസഖ്യം Read More …