മാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ 2 വയസുകാരന്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു

ദമ്മാം:  മാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ രണ്ട് വയസുകാരന്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു. മലപ്പുറം ചോക്കാട് കാഞ്ഞിരംപാടം കുത്രാടന്‍ ഷമീര്‍- ജാസ്മിന്‍ ദമ്ബതികളുടെ മകന്‍ അബ്ദുല്‍ ഹാദി ആണ് മരിച്ചത്. മെയ് ഏഴിന് മാതാവിനും സഹോജരനുമൊപ്പം വിസിറ്റിംഗ് വിസയില്‍ ഷമീറിനടുത്തെത്തിയതായിരുന്നു ഹാദി. ഇതിനിടെയാണ് പനി ബാധിച്ചത്. പരിശോധനയില്‍ ന്യൂമോണിയയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഹമ്മദ് Read More …

കെവിന്‍ വധക്കേസ് ; തെളിവ് ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിച്ചു

കോട്ടയം : കെവിന്‍ കേസിലെ തെളിവ് ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിച്ചു. പ്രതികള്‍ കോട്ടയത്ത് എത്തിയതും , കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം മേയ് ഇരുപത്തിയേഴിന് പുലര്‍ച്ചെ കൊല്ലം ചാലിയേക്കരയില്‍ വന്നതിന്റെയും ദൃശ്യങ്ങളാണ് പരിശോധിച്ചത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.എം നജീബ് തിരിച്ചറിഞ്ഞിട്ടുണ്ട് . ഒന്‍പതാംപ്രതി ടിറ്റുവിന്റെ Read More …

കുടിവെള്ളം കിട്ടിയിട്ട് നാല് മാസം ; മാനന്തവാടിയില്‍ പ്രതിഷേധം

വയനാട് : മാനന്തവാടി ക്ലബ്കുന്ന് പ്രദേശവാസികള്‍ മാനന്തവാടി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു . 4 മാസമായി കുടിവെള്ളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയിലാണ് പ്രേദേശവാസികള്‍. നിരവതിതവണ അധികൃതരെ ബന്തപെട്ടു എങ്കിലും വേണ്ട പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നത്.

ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കോമാളിയെപ്പോലെ; നാണക്കേട് ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌

തിരുവനന്തപുരം: താന്‍ വിഡ്ഡിയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യമില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവരക്കേടുകളും വിഡ്ഡിത്തങ്ങളും വാരി വിളമ്ബി ഇന്ത്യയിലെ 120 കോടി ജനങ്ങളെ നരേന്ദ്ര മോദി നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലിരിക്കുന്നയാള്‍ക്ക് തന്റെ രാജ്യത്തെക്കുറിച്ചെങ്കിലും സാമാന്യ ബോധം വേണം. തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ മുഴുവന് Read More …

ബം​ഗാ​ളി​ലെ അ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ മ​മ​ത​യ്ക്കാ​കു​ന്നി​ല്ലെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ബം​ഗാ​ളി​ല്‍‌ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം അ​ടി​ക്ക​ടി അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക​യാ​ണെ​ന്ന് രാ​ജ്നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി.  ജ​നാ​ധി​പ​ത്യ​ത്തി​ല്‍ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്നി​രി​ക്കെ ഇ​ത് തീ​ര്‍​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ത​ട​യാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യ മ​മ​ത​യ്ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും രാ​ജ്നാ​ഥ് Read More …

അടൂര്‍ ആശുപത്രിയിലെ മാലിന്യം; യുവതിയുടെ എഫ്ബി ലൈവില്‍ നടപടി

പത്തനംതിട്ട : അടൂര്‍ ജനറല്‍ ഹോസ്പിറ്റലിന്റെ മാലിന്യക്കൂമ്ബാരം ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവതി പുറത്ത് കൊണ്ടുവന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഫര്‍സാന പര്‍വീണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക് ലൈവാണ് മറ്റുള്ളവര്‍ അത് ഏറ്റുപിടിച്ചതോടെയാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നടപടി സ്വീകരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനെത്തിയപ്പോള്‍ ആശുപത്രി കെട്ടിടത്തിനു പുറകില്‍ Read More …

കൊളംബോ മുസ്ലീം വിരുദ്ധ കലാപം : ഒരാള്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിലെ മുസ്ലീം വിരുദ്ധ കലാപത്തില്‍ 45 വയസ്സുകാരനായ ഒരു മരപ്പണിക്കാരന്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് ശേഷം നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. മരകായുധങ്ങളുമായി ഇയാളുടെ വര്‍ക്ക് ഷോപ്പിലെത്തിയ ആക്രമകാരികള്‍ ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു .ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിന് പിന്നാലെയാണ് കലാപം Read More …

പോസ്റ്റല്‍ വോട്ട് ക്രമക്കേട് ; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഹൈക്കോടതി വിശദീകരണം തേടി.സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം .ഈ മാസം 17 നകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് 20 ന് വീണ്ടും പരിഗണിക്കും. അതേസമയം പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും . ഇടക്കാല Read More …