പ്രത്യേക പദവി നല്‍കും; ആന്ധ്രയ്ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി
തിരുപ്പതി: ആന്ധ്രാപ്രദേശിന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. തിരുപ്പതിയിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Read More …
