സുരക്ഷാപ്രശ്നം കാരണമാണ് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതെന്ന് കാനം
കോഴിക്കോട്: കാസര്‍ഗോട് പെരിയയില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തതില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീടുകളില്‍ സന്ദര്‍ശനം നടത്തണമെന്ന കാര്യം മുഖ്യമന്തി അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് സന്ദര്‍ശനം ഒഴിവാക്കിയത്. കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പൊലീസിനെയും പട്ടാളത്തിനെയുമായി സന്ദര്‍ശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. Read More …
