ദേവസ്വം കമ്മീഷണറോട് വിശദമായി ചോദിക്കുമെന്നാണ് പത്മകുമാര്‍ പറഞ്ഞത്: മന്ത്രി കടകംപള്ളി
ശബരിമല യുവതീ പ്രവേശനവുമായ ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനോട് പത്മകുമാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. മറിച്ച് കോടതി നടപടികളെ കുറിച്ച് വിശദമായി ചോദിക്കമെന്നാണ് പത്മകുമാര്‍ പറഞ്ഞത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാനുള്ള ധനസഹായ കുടിശികകളെല്ലാം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണവും പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് Read More …
ഉമ്മന്‍ ചാണ്ടി തെരെഞ്ഞെടുപ്പില്‍ മത്സരിക്കില്ല ; ഡല്‍ഹിയിലേക്ക് സുധീരനെ വിളിപ്പിച്ചു
കൊച്ചി : വരുന്ന തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ല എന്ന് ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി അറിയിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് . ഇതോട് കൂടി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുകയാണ് .കേന്ദ്ര നേതൃത്വം ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുണം എന്ന ആവശ്യമായി നിര്‍ബന്ധിക്കാനും സാധ്യതയില്ല എന്ന സൂചനയും നിലനില്‍ക്കുകയാണ് . ഹൈക്കമാന്‍ഡ് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് Read More …
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയിട്ട സംഭവം; മോദി മറുപടി പറയണമെന്ന് വേണുഗോപാല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വില പറഞ്ഞ യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തു വന്നിരിക്കുന്നത് കര്‍ണാടക സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാന്‍ മോദിയും അമിത് ഷായും നടത്തുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങളാണെന്ന് വേണുഗോപാല്‍ പറഞ്ഞു. യെദ്യൂരപ്പ എംഎല്‍എമാര്‍ക്ക് വിലപറയുകയാണെന്നും 18 എംഎല്‍എമാര്‍ക്ക് 200 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും എംഎല്‍എമാര്‍ക്ക് Read More …
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണ ബിസ്‌കറ്റ് പിടികൂടി
നോടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായ് നിന്നും കൊച്ചിയിലേക്ക് വരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് അനധികൃതമായി കൊണ്ട് വന്ന 22 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്ത് കിലോ സ്വര്‍ണ്ണമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുളളത്. ഈ സാഹചര്യത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ Read More …
ഐ.എം വിജയനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും വിജയന് പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരനാകാന്‍ താല്പര്യമില്ല. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും വിജയന് പറഞ്ഞിരുന്നു. വിജയന് ആലത്തൂരില്‍ മത്സരിക്കുമെന്നായിരുന്നു സൂചനകള്‍.
ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി അന്തരിച്ചു
ലണ്ടന്‍: ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി (82) അന്തരിച്ചു. 2011 മുതല്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച റോയല്‍ മാസ്‌ഡെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു. ഗോള്‍ഡണ്‍ ഗ്ലോബ്, എമ്മി പുരസ്‌കാര ജേതാവാണ് ആല്‍ബര്‍ട്ട് ഫിന്നി. അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അദ്ദേഹം ഷേക്‌സ്പീരിയന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1960 ല്‍ ദ എന്റര്‍ടെയ്‌നര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം Read More …
