കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പോസ്റ്റര്‍; മലപ്പുറത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാന്പസില്‍ പതിച്ചതിനാണ് അറസ്റ്റ്. രണ്ടാം വര്‍ഷ ബി. കോം വിദ്യാര്‍ത്ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് സ്വദേശി മുഹമ്മദ് ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ Read More …

ചരിത്രനേട്ടത്തിനൊരുങ്ങി യു.എ.ഇ; ബഹിരാകാശ യാത്ര സെപ്റ്റംബറില്‍

യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ദുബൈ കിരീടാവകാശി ഇവര്‍ക്ക് വരവേല്‍പ് നല്‍കി. സെപ്റ്റംബറിലാണ് ഇവര്‍ ബഹിരാകാശ യാത്ര നടത്തുക. യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹസ്സ ആല്‍ മന്‍സൂറി, സുല്‍ത്താന്‍ ആല്‍ നിയാദി എന്നിവരാണ്. ഇവരില്‍ ഒരാളായിരിക്കും സോയൂസ് Read More …

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ എതിര്‍പ്പ്; ശ്രീധരന്‍ പിള്ളയ്ക്ക് നേരെ വിമര്‍ശനം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ എതിര്‍പ്പ്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ രംഗത്തെത്തി. നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെയാണ്് ശ്രീധരന്‍ പിള്ള പട്ടിക നല്‍കിയതെന്നാണ് ആരോപണം. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃയോഗം Read More …

ചുട്ടുപ്പൊള്ളി കേരളം

തിരുവനന്തപുരം: കേരളത്തില്‍ ചൂട് അതിശക്തമാകുന്നു. ഫെബ്രുവരി അവസാനം ആയപ്പോഴേയ്ക്കും കൂടിയ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് 4 വരെ പുറത്തിറങ്ങരുതെന്ന് കാലാവ്സ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ഇന്നലെ 38.2 ഡിഗ്രിയും കടന്ന് മുന്നേറിയിക്കുകയാണ് ചൂട്. Read More …

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; സിബിഐ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതാണ് മാറ്റിവെച്ചത്. വാദത്തിന് കുറച്ചുകൂടി സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ആദ്യവാരമോ രണ്ടാംവാരമോ കേസില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാദം കേള്‍ക്കുന്നത് നീട്ടുകയാണെന്നും Read More …

ബലാല്‍സംഗം, കവര്‍ച്ച: ജിദ്ദയില്‍ സോമാലിയന്‍ പൗരന്​ വധശിക്ഷ

സൗദി അറേബ്യ: ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്​ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പണവും ആഭരണവും മൊബൈല്‍ ഫോണും കവരുകയും ചെയ്​ത കേസില്‍ സോമാലിയന്‍ പൗരനെ ജിദ്ദയില്‍ വധശിക്ഷക്ക്​ വിധേയനാക്കി. അബ്​ദുല്ല അബൂബക്കര്‍ സിദ്ദീഖ്​ എന്ന സോമാലിയന്‍ പൗരനാണ്​ വധശിക്ഷ നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു​. പുരുഷന്മാര്‍ ജോലിക്ക്​ പോകുന്ന സമയത്താണ്​ ഇയാള്‍ ഫ്ലാറ്റില്‍ Read More …

ക്രിക്കറ്റ് മാച്ച്‌ വേണ്ടെന്ന് വയ്ക്കലല്ല ഭീകരാക്രമണത്തിനുള്ള മറുപടി; ശശി തരൂര്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂര്‍ എംപി, പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇന്ത്യ മത്സരത്തിന് മുന്‍പ് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടെന്നും തരൂര്‍ ഓര്‍മ്മിപ്പിച്ചു. ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് Read More …

ശബരിമല ഹര്‍ത്താല്‍: 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ രജിസ്റ്റര്‍ ചെയ്ത 999 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്‌എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്ന് ഹൈക്കോടതി. കെപി ശശികല, എസ് ജെ ആര്‍ കുമാര്‍, കെഎസ് രാധാകൃഷ്ണന്‍, ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ Read More …