പാര്‍ട്ടി പറയാതെ പീതാംബരന്‍ ചെയ്യില്ലെന്ന് ഭാര്യ, തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനാണ് പുറത്താക്കിയതെന്ന് മകളും

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ സി.പി.എം വീണ്ടും പ്രതിരോധത്തില്‍. പാര്‍ട്ടി പറയാതെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന നിലപാടുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. പീതാംബരന്റെ ഭാര്യ മഞ്ജുവാണ് പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും Read More …

പീതാംബരന്റെ കുടുംബത്തെ സിപിഎം ആക്രമിക്കാന്‍ സാധ്യത, സുരക്ഷ നല്‍കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ അന്വേഷണം ശക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം Read More …

പുല്‍വാമ ഭീകരാക്രമണം: പരിക്ക് വകവയ്ക്കാതെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍

ശ്രീന​ഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ച്‌ കര്‍മ്മനിരതനാകുകയാണ് ബ്രി​ഗേഡിയര്‍‌ ഹര്‍ബിര്‍സിം​ഗ്. തിങ്കളാഴ്ച പുല്‍വാമില്‍ ജെയ്ഷെ ഭീകരരുമായി നടന്ന Read More …

ടൈറ്റാനിയത്തില്‍ ശമ്ബള പരിഷ്‌കരണം നടപ്പിലാക്കും : മന്ത്രി ഇ. പി. ജയരാജന്‍

തിരുവനന്തപുരം:ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സിലെ ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണം ഉടന്‍ നടത്തുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. ടൈറ്റാനിയം പ്രോഡക്‌ട്‌സ് സമ്ബൂര്‍ണ്ണ പരിസ്ഥിതി പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും കമ്ബനിയുടെ അതിഥി മന്ദിര ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ സാധ്യത വര്‍ധിപ്പിച്ച്‌ ടൈറ്റാനിയത്തിന്റെ വികസനം വര്‍ധിപ്പിക്കണം. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ Read More …

വസന്തകുമാറിന്റെ ഭാര്യയ്‌ക്ക്‌ താല്‍പര്യമെങ്കില്‍ എസ്‌ഐ നിയമനം നല്‍കും; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി

കല്‍പ്പറ്റ : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ്‌ ജവാന്‍ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്‌തികയില്‍ വസന്തകുമാറിന്റെ ഭാര്യ ഷീനക്ക്‌ താല്‍പര്യമില്ലെങ്കില്‍ എസ്‌ ഐ തസ്‌തികയില്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.വയനാട്‌ വെറ്ററിനറി സര്‍വകലാശാലയില്‍ താലക്കാലിക ജോലിയിലാണ്‌ ഷീനയിപ്പോള്‍.  കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ Read More …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ് മോഹനന്‍ (34) ആണ് പൊലിസിന്റെ പിടിയിലായത്. പ്രതി ബസില്‍ വെച്ച്‌ കുട്ടിയുമായി പരിചയപ്പെടുകയും തുടര്‍ന്ന് അടുപ്പത്തിലാവുകയുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അമ്മയോടൊപ്പം ഡോക്ടറെ കാണാനായി മുക്കത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയെ അനീഷ് മോഹനന്‍ Read More …

ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ടി.പി വധക്കേസില്‍ പരോളില്‍ ഇറങ്ങിയവരുടെ പങ്ക് അന്വേഷിക്കണം: മുല്ലപ്പള്ളി

 കാസര്‍കോട് ഇരട്ടക്കൊലപാതകം നടന്നത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരോളില്‍ ഇറങ്ങിയപ്പോഴെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊലപാതകത്തിന് പിന്നില്‍ ടി.പി.വധക്കേസിലെ പ്രതികളുടെ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനമഹായാത്രയ്‌ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സി.പി.എമ്മിന്റെ അറിവോടെതന്നെയാണ് കൊലപാതകം നടന്നത്. ഇത് ആസൂത്രണം ചെയ്‌തതും സി.പി.എം ആണ്. ഇവര്‍ക്ക് ഇതില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. Read More …

പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷം; പ്രതികരണവുമായി ട്രംപ്

വാഷിങ്ടണ്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്ന് ട്രംപ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തില്‍ പ്രസ്താവന പുറത്തിറക്കുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.ഇന്ത്യയും പാകിസ്താനും സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ നന്നായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു പിന്നാലെ, സ്വയംപ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ച്‌ അമേരിക്കയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് Read More …