അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യം; 453 കോടി കുടിശിക അടച്ചില്ലെങ്കില്‍ ജയിലില്‍ പോകണമെന്ന് സുപ്രീംകോടതി

ദില്ലി: അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച്‌ അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട് എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. നാല് ആഴ്ചക്കകം Read More …

കാസര്‍കോട് കൊലപാതകം പൈശാചികം; രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്‍റെ രീതിയല്ല: വിഎസ്

തിരുവനന്തപുരം: കാസര്‍കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്‍റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാരെ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ്. നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്‍റെ മുന്നിലെത്തുകതന്നെ വേണം. Read More …

സ്വര്‍ണവില കാല്‍ ലക്ഷം കടന്നു; പവന് 25,160 രൂപ

കൊച്ചി: വിപണിയിലാദ്യമായി സ്വര്‍ണവില പവന് കാല്‍ ലക്ഷം രൂപയിലെത്തി. പവന് 25,160 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 3145 രൂപയും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലാവരത്തിലായിരുന്നു സ്വര്‍ണവില നിന്നിരുന്നത്. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേയ്ക്ക് വില താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ചൈന Read More …

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആന്ധ്രപ്രദേശ്; മോദിക്ക് ജനപ്രീതിയില്‍ വന്‍ ഇടിവ്, പൊളിറ്റികല്‍ സ്റ്റോക്ക് എക്‌സേഞ്ച് സര്‍വേ

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നടത്തിയ സര്‍വ്വേയില്‍ നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിയുകയും രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്യുകയാണ്. 2018 സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ രാഹുല്‍ ഗാന്ധിക്കാണ് ആന്ധ്ര ജനത പ്രധാനമന്ത്രി പദം നല്‍കുന്നത്. 44 ശതമാനം രാഹുലിന് അനുകൂലമായും 38 ശതമാനം നരേന്ദ്രമോദിക്കും വോട്ട് നല്‍കിയിരുന്നു. എന്നാല്‍ 2019 ഫെബ്രുവരിയില്‍ Read More …

കൃ​പേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ ചെ​ല​വ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നും മ​രു​മ​ക​ളും വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൃ​പേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ ചെ​ല​വ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നും മ​രു​മ​ക​ളും വ​ഹി​ക്കും. കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.  ഞാ​യ​റാ​ഴ്ച​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍ ഡോ.​രോ​ഹി​ത് വി​വാ​ഹി​ത​നാ​യ​ത്. വ്യ​വ​സാ​യി ആ​യ ഭാ​സി​യു​ടെ മ​ക​ള്‍ ശ്രീ​ജ ഭാ​സി​യാ​ണ് വ​ധു. തി​രു​വ​ന​ന്ത​പു​ര​ത്തും ഹ​രി​പ്പാ​ടും ന​ട​ത്താ​നി​രു​ന്ന Read More …

യു​എ​സി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ യു​വാ​വ് ഭാ​ര്യ​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ് ന​കി​ര്‍​കാ​ന്തി (51), ഇ​യാ​ളു​ടെ ഭാ​ര്യ ശാ​ന്തി ന​കി​ര്‍​കാ​ന്തി എ​ന്നി​വ​രെ​യാ​ണ് ടെ​ക്സ​സി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.  ശാ​ന്തി​യെ വീ​ടി​നു​ള്ളി​ലെ ഇ​ട​നാ​ഴി​യി​ലും ശ്രീ​നി​വാ​സി​നെ കി​ട​പ്പു​മു​റി​യി​ലു​മാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ്രീ​നി​വാ​സി​ന്‍റെ കൈ​യി​ല്‍ തോ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  ഭാ​ര്യ​യെ വെ​ടി​വെ​ച്ച്‌ Read More …

കാസര്‍കോട് കൊലപാതകത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. അസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ ബോധിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടാന്‍ മുന്നിട്ടിറങ്ങുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കൊലപാതകികളെ സിപി‌എം പാര്‍ട്ടി ഗ്രാമങ്ങളില്‍ Read More …

വര്‍ഷങ്ങള്‍ക്ക് മുമ്ബ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് എം എം മണി

ഇടുക്കി: 46 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി. ഇടുക്കി ഉടുന്പന്‍ചോലയിലെ പൊലീസ് സ്റ്റേഷനാണ് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ വച്ച്‌ 1973ല്‍ സ്റ്റേഷനില്‍ കിടന്നതിന്‍റെ ഓര്‍മ്മ എം എം മണി പങ്കുവച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷന്‍ ഉടുംന്പുംചോലയിലേക്ക് Read More …