ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​ന്‍ എ​ല്ലാ​വ​രും മോ​ദി​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന് യോ​ഗി

ഭു​വ​നേ​ശ്വ​ര്‍: രാ​ജ്യ​ത്തു നി​ന്ന് ഭീ​ക​ര​വാ​ദ​ത്തെ തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. എ​ന്നാ​ല്‍, ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്ക​ല്‍ ഒ​രാ​ളു​ടെ മാ​ത്രം ക​ട​മ​യ​ല്ല. അ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​ത്രം ചു​മ​ത​ല​യാ​യി ആ​രും കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  വ്യ​ക്തി​ക​ളും, സം​ഘ​ട​ന​ക​ളും, രാ​ഷ്ട്രീ​യ ​പ്ര​സ്ഥാ​ന​ങ്ങ​ളു​മെ​ല്ലാം ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ന്‍​കീ​ഴി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്ക​ണ​മെ​ന്നും യോ​ഗി ആ​വ​ശ്യ​പ്പെ​ട്ടു.

അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ക. അ​വ​ധി​യി​ല്‍ പോ​യ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ തി​രി​കെ പ്ര​വേ​ശി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ് വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​സ്.​എ ന​സീ​ര്‍, അ​ശോ​ക് ഭൂ​ഷ​ണ്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് Read More …

ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കും എന്ന് സൗദി

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. അതേസമയം, പാക്കിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന്‍ പരാമര്‍ശിച്ചില്ല. Read More …

സര്‍ക്കാര്‍ പരിപാടിയില്‍ ‘ചെ’ യുടെ പടം വച്ച കൊടി; പ്രവര്‍ത്തകരെ ശാസിച്ച്‌ പിണറായി

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് Read More …

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കോടിയേരി

കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമായി മാറട്ടെ. അക്രമവും കൊലപാതകവും കൊണ്ട് ഒരു പ്രസ്ഥാനത്തേയും തകര്‍ക്കാന്‍ സാധിക്കില്ലെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യം സംരക്ഷിക്കാനുള്ള യുദ്ധമാണ്. 2004 ലെ തെരഞ്ഞെടുപ്പിന് സമാനമായ രീതിയില്‍ 2019 ല്‍ തെരഞ്ഞെടുപ്പ് ഫലമുണ്ടാകണം. Read More …

ഇ​രട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്തി​ന് മ​ടി​ക്ക​ണം‍? വെ​ല്ലു​വി​ളി​ച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി

കാ​സ​ര്‍​കോ​ട്: പെ​രി​യ​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച്‌ എ​ഐ​സി​സി​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​കൊ​ല​പാ​ത​ക​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​രു പ​ങ്കു​മി​ല്ല എ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​ത്.  അ​ങ്ങ​നെ​യെ​ങ്കി​ല്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ സി​ബി​ഐ​യെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണം. ഇ​തി​ന് Read More …

എറണാകുളം നഗരത്തില്‍ വന്‍ തീപിടിത്തം; അഞ്ചുനില കെട്ടിടം കത്തി നശിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം. പാരഗണ്‍ ചെരിപ്പു കമ്ബനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. അഞ്ചുനിലയുള്ള കെട്ടിടമാണിത്. പതിനൊന്നരയോടെയാണ് തീപടര്‍ന്നത്.അഗ്‌നിസുരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍നിന്ന് കനത്തപുക ഉയരുന്നുണ്ട്. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. തീ Read More …

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

മലപ്പുറം: ചന്ദ്രശോഭയില്‍ തിളങ്ങി ഹരിത പതാക വാനിലുയര്‍ന്നു. ഒഴുകിയെത്തിയ ജനസഞ്ചയം ആവേശപ്പെരുമഴ തീര്‍ത്തു. പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ സ്മരണകള്‍, പോരാട്ടവഴികളില്‍  ഉള്‍ത്തുടിപ്പായി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നവജാഗരണത്തിന് ധൈഷണിക പ്രചോദനമേകി മലപ്പുറം ജില്ലാ മുസ്‌ലിം  ലീഗ് സമ്മേളനത്തിന് പ്രൗഢമായ സമാരംഭം.  പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൂക്കോയ തങ്ങള്‍ സൗധത്തിന് മുന്നില്‍ മുസ്‌ലിം ലീഗ് ജില്ലാ അമരക്കാരന്‍ പാണക്കാട് Read More …