പി​ണ​റാ​യി​യും കോ​ടി​യേ​രി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​കെ​ജി സെ​ന്‍റ​റി​ലാ​യി​രു​ന്നു കൂ​ട്ടി​ക്കാ​ഴ്ച.  കാ​സ​ര്‍​ഗോ​ട്ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ല്‍ ക​ണ്ട​തെ​ന്നാ​ണ് വി​വ​രം.

മ​ഞ്ഞു​രു​ക്കാ​ന്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി: നി​ല​പാ​ടി​ലു​റ​ച്ച്‌ മാ​ണി​യും ജോ​സ​ഫും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ധി​ക സീ​റ്റ് വി​ഷ​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ ഉ​ട​ലെ​ടു​ത്ത ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഇ​ട​പെ​ട​ല്‍.  പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ കെ.​എം.​മാ​ണി​യു​മാ​യും വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ജോ​സ​ഫു​മാ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി ച​ര്‍​ച്ച ന​ട​ത്തി.അ​ധി​ക​മാ​യി സീ​റ്റ് ല​ഭി​ച്ചാ​ല്‍ അ​ത് വേ​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഇ​രു​നേ​താ​ക്ക​ളും ഉ​റ​ച്ച്‌ നി​ന്നു​വെ​ന്നാ​ണ് വി​വ​രം.  ജോ​സ് കെ.​മാ​ണി​യെ പാ​ര്‍​ട്ടി ത​ല​പ്പ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ലും Read More …

പോലീസ് സംഘത്തെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍ എസ് ഐയ്ക്കും പോലീസുകാരനും പരിക്ക്‌

കോന്നി: കേസന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇളപ്പുപാറ വാലുതുണ്ടില്‍ വീട്ടില്‍ റോയി മോന്‍(48)കൈതക്കര പതാലില്‍ മുരുപ്പേല്‍ സജില്‍ മോന്‍(27)പത്തനാപുരം ഇഞ്ചൂര്‍ തെക്കേക്കര ഷിബു(27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്. സംഭവം സംബന്ധിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ. കൈതക്കര കിഴക്കേക്കര പാപ്പിമുരുപ്പേല്‍ സുനിലിനെതിരെ ഭാര്യയും Read More …

ഹര്‍ത്താലില്‍ വ്യാപക അക്രമം; കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞു, ബസ് യാത്രക്കാരെ ഇറക്കി വിട്ടു

 കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് ആഘ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. കൊച്ചിയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കലൂരില്‍ കടതുറക്കാനെത്തിയ വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. അങ്കമാലിയിലും, പെരുമ്ബാവൂരും, പള്ളുരുത്തിയിലും ബസുകളും ഓട്ടോറിക്ഷയുമടക്കം തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ Read More …

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹരിത ട്രൈബ്യൂണലിന് ഈ കേസില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വേദാന്ത ഗ്രൂപ്പിന്റെ തൂത്തുകുടിയിലെ ചെമ്ബുശുദ്ധീകരണ ശാല തുറക്കാന്‍ ഹരിത ട്രൈബ്യുണല്‍ അനുമതി നല്‍കിയത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാരും പരിസ്ഥിതി സംഘടനകളും നല്‍കിയ Read More …

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു; ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

സിആ‌ര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷെ കമാന്‍ഡര്‍ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പംപ്രാദേശിക ഭീകരന്‍ ഹിലാലും കൊല്ലപ്പെട്ടു. അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കമ്രാനും സംഘവുമാണ് പുല്‍വാമ ഭീകരാക്രമണത്തിന് കാറില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചത്. ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം Read More …

പാ​ക്കി​സ്ഥാ​ന് 20 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​വു​മാ​യി സൗ​ദി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​റ്റ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ന് സൗ​ദി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം. പാ​ക്കി​സ്ഥാ​നു​മാ​യി 20 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സാ​ന്പ​ത്തി​ക ക​രാ​റി​ല്‍ സൗ​ദി അ​റേ​ബ്യ ഒ​പ്പു​വ​ച്ചു.  പാ​ക് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി കി​രീ​ട​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. ഭാ​വി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട രാ​ജ്യ​മാ​യി Read More …

കാസര്‍കോട് ഇരട്ടകൊലപാതകം: നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്ന് അനുശോചന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി അനുശോചന സന്ദേശം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തോട് പൂര്‍ണ ഐക്യം Read More …