ജനകീയ വിഷയങ്ങളിലാണ് ശ്രദ്ധ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് രജനീകാന്ത്

ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. രജനീകാന്ത് മത്സരരംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മത്സരിക്കാനില്ലെന്ന് അറിയിച്ച്‌ രജനീകാന്ത് എത്തിയിരിക്കുന്നത്. ഒരു പാര്‍ട്ടിയെയും പിന്തുണക്കാനില്ലെന്നും സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തവണ മത്സരിക്കാനില്ല. ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി Read More …

എന്‍എസ്‌എസിനെ ചെറുതായി കാണേണ്ട; കോടിയേരിയ്ക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

പത്തനംതിട്ട: എന്‍എസ്‌എസിനെ ശത്രുവായി കാണുന്നില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. എന്‍എസ്‌എസിനെ കോടിയേരി ചെറുതായി കാണേണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവര്‍ എന്‍എസ്‌എസിലുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമുണ്ടെന്ന കോടിയേരിയുടെ വാക്കുകള്‍ നിരര്‍ത്ഥകമാണ്. സമയം പോലെ പറ്റി Read More …

ലോക കേരള സഭയ്ക്കു നേരെയുണ്ടായ പാരകള്‍ക്കു തടയിട്ടത് എം.എം യൂസഫലി -മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ്: ലോക കേരള സഭയ്ക്കു നേരെയുണ്ടായ ചില പാരകള്‍ക്കു തടയിട്ടത് കേരളത്തിന്റെ അംബാസഡര്‍ കൂടിയായ എം.എം യൂസഫലിയുടെ ശ്രമഫലമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുമ്ബോഴാണ് യൂസഫലിയെ അദ്ദേഹം പ്രശംസിച്ചത്.എത്ര നന്നായി സംഘടിപ്പിച്ചിട്ടും ചിലര്‍ ഇതിനു പാര വയ്ക്കുന്ന പരിപാടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു .

പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കൂട്ടായി ആലോചിച്ചുവേണം കാര്യങ്ങള്‍ തീരുമാനിക്കാനെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്ന് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോടു പറഞ്ഞത്. Read More …

ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച; 100 പവനും 70000 രൂപയും കവര്‍ന്നു

കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100 പവന്‍ സ്വര്‍ണവും 70000 രൂപയുമാണ് കവര്‍ന്നത്. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച്‌ ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ രണ്ടരയോടെ അത്താണിയില്‍ ഡോക്ടറുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.ഡോ. ഗ്രേസ് മാത്യു 15 വര്‍ഷത്തോളായി ഇവിടെ തനിച്ചാണ് താമസം ഡോക്ടറുടെ ഭര്‍ത്താവ് ഡോ. മാത്യു അമേരിക്കയിലും Read More …

ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഇറാഖി യുവതി; അപൂര്‍വമെന്ന് വൈദ്യലോകം

ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍. ഇറാഖി യുവതിയായ 25കാരിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇ രിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ചത്. അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അമ്മയും Read More …

നോട്ട് നിരോധനം ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടവര്‍ക്ക് എന്തുണ്ട് മറുപടി?: എം ബി രാജേഷ്

കൊച്ചി: ജമ്മു കശ്മീരില്‍ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയുമെന്ന് ചോദ്യം ഉന്നയിച്ച്‌ സിപിഎം നേതാവ് എം ബി രാജേഷ് എംപി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള 18 -ാമത്തെ തീവ്രവാദ ആക്രമണം ദേശസുരക്ഷയുടെ കാര്യത്തിലുള്ള പരാജയത്തിന്റെ തെളിവല്ലേ?, പത്താന്‍ കോട്ടിലും ഉറിയിലും സൈനിക ക്യാമ്ബുകള്‍ Read More …

പുല്‍വാമ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്​തമായി അപലപിച്ചു

പുല്‍വാമ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്​തമായി അപലപിച്ചു. എല്ലാവിധ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരാണ്​ സൗദി അറേബ്യ. ഭീകരാ​ക്രമണങ്ങളെ പൂര്‍ണമായും തള്ളുന്നതായി സംഭവത്തെ അപലപിച്ച്‌​ സൗദി വിദേശ മന്ത്രാലയം വ്യക്​തമാക്കി. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ സുഹൃദ്​ രാജ്യമായ ഇന്ത്യക്കൊപ്പമാണ്​. അക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യ ഗവണ്‍മ​െന്‍റി​േന്‍റയും ജനതയുടെയും ദുഃഖത്തിലും വിഷമത്തിലും പങ്ക്​ചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്ക​െട്ടയെന്ന്​ ആശിക്കുന്നതായും സൗദി Read More …