ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 മരണം; മരിച്ചവരില്‍ മലയാളിയും, രണ്ട് പേരെ കാണാനില്ല

ദില്ലിയിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളത്ത് ചോറ്റാനിക്കര സ്വദേശിനിയായ ജയശ്രീയാണ് മരിച്ചവരില്‍‌ ഒരാള്‍. 13 അംഗ മലയാളി സംഘത്തിനൊപ്പം എത്തിയതാണ് ജയശ്രീ. ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിഞ്ഞറിഞ്ഞുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം എത്തിയ നളിനി അമ്മ, വിദ്യാസാഗര്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദില്ലിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ Read More …

എംഎല്‍എയുടെ പെരുമാറ്റം ശരിയല്ല; എസ് രാജേന്ദ്രനെതിരെ വിഎസ്

കോഴിക്കോട്: ഇടുക്കി ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ല എന്ന് വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എസ് രാജേന്ദ്രന്‍ ഭൂമാഫിയുടെ ആളാണെന്ന വിമര്‍ശനം മുന്‍പ് വിഎസ് അച്യുതാനന്ദന്‍ പരസ്യമായി ഉന്നയിച്ചിരുന്നു. അതിന് ശേഷമാണ് അനധികൃത നിര്‍മ്മാണം Read More …

മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്. പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ Read More …

ചട്ടം മറികടന്ന് നിയമനം; ഏകെ ബാലനെതിരെ ആരോപണവുമായി പികെ ഫിറോസ്

കോഴിക്കോട്: മന്ത്രി എ കെ ബാലന്‍ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണിന് ചട്ടം ലംഘിച്ച്‌ നിയമനം നല്‍കിയതായി ആക്ഷേപം. വിവിധ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് നിയമനം സ്ഥിരപ്പെടുത്തിയെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം.മണിഭൂഷണെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി എകെ ബാലന്‍ മുന്‍കയ്യെടുത്ത് ഇത്തരത്തില്‍ നിയമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു. കിര്‍ത്താഡ്‍സിലാണ് മണിഭൂഷന് നിയമനം നല്‍കിയത്. Read More …

കാരാട്ട് റസാഖിന് ആശ്വാസം; തെരഞ്ഞെടുപ്പു റദ്ദാക്കിയ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍നിന്ന് ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. റസാഖിന് എംഎല്‍എയായി തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടു ചെയ്യാനും അവകാശമുണ്ടാവില്ല. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിന്റെ Read More …

കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തില്‍ ദേവികുളം സബ് കളക്ടറെ പിന്തുണച്ച്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍‌. കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്നും നിയമലംഘനമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.രാജേന്ദ്രന്റെ പരാമര്‍ശം സി.പിഎം തന്നെ തള്ളി പറഞ്ഞിട്ടുണ്ട്. ദേവികുളം കളക്ടറുടെ നടപടി ശരിയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. Read More …

വ്യാജമദ്യ ദുരന്തം : അന്വേഷണത്തിന് യോഗി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

ലക്‌നോ: കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച്‌ നിരവധി പേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് അഞ്ചംഗ സംഘത്തെ നിയോഗിച്ചത്. തൊണ്ണൂറിലധികം പേരാണ് വ്യാജമദ്യം കഴിച്ച്‌ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചത്. 297 കേസുകളാണ് ഇരു സംസ്ഥാനങ്ങളിലുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ബാലുപുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച മരണാനന്തര ചടങ്ങിനിടെ Read More …

സി.പി.എമ്മില്‍ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് പിണറായി വിജയന്‍ മാത്രമാണെന്ന് സക്കറിയ

ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതിയിലെ നിലപാട് മാറ്റം കോണ്‍ഗ്രസിനെ പോലും നാണിപ്പിക്കുന്നതാണെന്ന് എഴുത്തുകാരന്‍ സക്കറിയ. എഴുത്തും നവോത്ഥാനവും എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടക്കുന്ന കൃതി വിജ്ഞാനോത്സവത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. സി.പി.എമ്മില്‍ മുഖ്യമന്ത്രിയ്ക്കല്ലാതെ വേറെ ആര്‍ക്കും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കേരളത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനെയും Read More …