സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ; ഒരു ദിവസം തടവും ഒരു ലക്ഷം രൂപ പിഴയും

ദില്ലി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച്‌ സുപ്രീംകോടതി. കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആളെ കോടതി പിരിയും വരെ ഒരു ദിവസത്തേക്ക് തടവിന് ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. കോടതി അലക്ഷ്യത്തിന് നിരുപാധികം മാപ്പുപറഞ്ഞിട്ടും നാഗേശ്വര റാവുവിനെതിരെ Read More …

സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷ നേതാവ്; ഇത്രയും പക്ഷപാതം കാട്ടരുത്

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളില്‍ അദ്ദേഹം കടന്നുകയറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സഭയിലെ അംഗമായ ടി.വി.രാജേഷും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പ്രതിയായ Read More …

ബിന്ദുവിന്റെയും കനകദുര്‍ഗയുടേയും ശബരിമല പ്രവേശനം: സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കുമെന്ന്‌ ഹൈക്കോടതി

കൊച്ചി> ശബരിമലയില്‍ സ്ത്രീകള്‍ കയറിയതുമായി ബന്ധപെട്ട കേസ് സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി.  ബിന്ദുവും കനക ദുര്‍ഗയും ശബരിമല കയറിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട് പരിഗണിക്കുമ്ബോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

പയ്യന്നൂരിലും താനൂരിലും പൊലീസ്‌ കണ്‍ട്രോള്‍ റൂമുകള്‍ അനുവദിച്ചിട്ടുള്ളതാണ്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും മലപ്പുറം ജില്ലയിലെ താനൂരും പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്ക്‌ അനുമതി നല്‍കിയിട്ടുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 40 തസ്തികകള്‍ വീതം അനുവദിച്ചിട്ടുണ്ടെന്നും സി കൃഷ്‌ണന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.  പയ്യന്നൂരില്‍ സി ഐ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതിനായി ലഭ്യമാണ്. Read More …

ന്യൂ​സീ​ല​ന്‍​ഡി​ല്‍ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം മ​രി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സീ​ല​ന്‍​ഡി​ല്‍ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം മ​രി​ച്ചു. വെ​ങ്ങോ​ല ക​ണ്ണി​മോ​ള​ത്ത് ഗം​ഗാ​ധ​ര​ന്‍റെ മ​ക​ന്‍ ഹ​രീ​ഷാ​ണ് (33) മ​രി​ച്ച​ത്. സൗ​ത്ത് ഐ​ല​ന്‍​ഡി​ലെ ഡ്യു​ണ​ഡി​നി​ല്‍ ഗ്രീ​ന്‍ ഐ​ല​ന്‍​ഡ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്രീ​ന്‍ ഐ​ല​ന്‍​ഡ് ക്ല​ബ്ബ് വൈ​സ് ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഒ​ട്ടാ​ഗോ ടൈം​സി​ന്‍റെ അ​ലൈ​ഡ് പ്ര​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രീ​ഷി​ന്‍റെ ഭാ​ര്യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി നി​ഷ​യാ​ണ്. Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 24,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ്‌ എം.എല്‍.എയ്‌ക്കുമെതിരെ മുസ്ലീംലീഗ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടി തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ Read More …

ശബരിമല നട ഇന്ന് തുറക്കും: യുവതികളെത്തുമെന്ന് സൂചന, നിരോധനാജ്ഞ ഇല്ല

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വെെകിട്ട് അഞ്ചിന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ പ്രതിരോധിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തുമെന്നും സൂചനയുണ്ട്. സമരം തു‌ടരുമെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കി. തീര്‍ത്ഥാടന കാലത്തെപ്പോലെ പമ്ബ മുതല്‍ സന്നിധാനം വരെ നാമജപവുമായി പ്രതിഷേധക്കാര്‍ തമ്ബടിക്കുമെന്നാണ് സൂചന. എന്നാല്‍, പ്രതിഷേധക്കാരെത്തുമെന്ന വിവരത്തെ Read More …