പത്ത് വയസ്സുകാരിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍

ന്യൂഡല്‍ഹി: പത്ത് വയസ്സുകാരി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി സ്‌കൂള്‍ ജോലിക്കാരന്‍. ഡല്‍ഹിയിലെ ഷാഹ്ദാര ജില്ലയിലാണ് സംഭവം. തദ്ദേശഭരണകൂടം നടത്തുന്ന സ്‌കൂളിലെ തൂപ്പുകാരന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെബലമായി പിടിച്ച്‌കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 5നായിരുന്നു സംഭവം. പ്രതിയുടെ ഭീക്ഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പീഡന വിവരം മറച്ച്‌ വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളോടു Read More …

കുവൈത്തില്‍ 14 ഏഷ്യന്‍ വംശജര്‍ ചൂതാട്ടം നടത്തിയതിനു പിടിയില്‍

കുവൈത്ത് : ആളൊഴിഞ്ഞ പ്രദേശത്ത് ചൂതാട്ടം നടത്തിവന്ന 14 ഏഷ്യന്‍ വംശജര്‍ പിടിയില്‍. ചൂതാട്ടത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. 14 പേരെയും നാടുകടത്തുന്നതിനും നടപടിയുണ്ടാകും. മഹ്‌ബൂലയിലാണ് വൃത്തിഹീനമായതിനാല്‍ ആരും എത്താത്ത പ്രദേശം ചിലര്‍ ചൂതാട്ടത്തിനായി തിരഞ്ഞെടുത്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോ കേന്ദ്രീകരിച്ച്‌ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അധികൃതര്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.

ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് പാര്‍ട്ടി വിടുന്നു ; ഇനി കോണ്‍ഗ്രസ് തട്ടകത്തിലേക്ക്

ബിഹാര്‍ : ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വിമത നേതാവ് കീര്‍ത്തി ആസാദ് എം.പി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 15 ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ആസാദ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ ആസാദിനെ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തവണ Read More …

റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്. ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായെന്ന് സി.എ.ജി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് നാളെ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് Read More …

സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ: എം.എ ബേബി

തിരുവനന്തപുരം: സിപിഎമ്മുമായി ധാരണയ്ക്ക് തയാറെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രംഗത്ത്. സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോ എന്നാണ് എം.എ ബേബി ചോദിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യവും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നയങ്ങളെക്കൂടി എതിര്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്നും എം.എ ബേബി വ്യക്തമാക്കി. Read More …

എംഎല്‍എ എസ് രാജേന്ദ്രന്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഹൈക്കോടതിയിലേക്ക്

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടര്‍ പറഞ്ഞു. റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത Read More …

മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടുള്ള കനകദുര്‍ഗ്ഗയുടെ ഹര്‍ജി നാളെ ശിശുക്ഷേമ സമിതിയില്‍

മലപ്പുറം: മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള കനകദുര്‍ഗ്ഗയുടെ ഹര്‍ജി നാളെ ശിശുക്ഷേമ സമിതി പരിഗണിക്കും. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 2 കുട്ടികളും ഇപ്പോള്‍ അച്ഛനോടൊപ്പം വാടകവീട്ടിലാണ് കഴിയുന്നത്. കുട്ടികളുടെ മാനസിക വിഷമം ഇല്ലാതാക്കണമെന്നും കുട്ടികളോടൊത്തു കഴിയാന്‍ തനിക്ക് അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ കനകദുര്‍ഗ്ഗ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ ഉത്തരവിലാണ് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കാനായത്. എന്നാല്‍ കനകദുര്‍ഗ്ഗ Read More …

ന്യൂസിലണ്ടിനെതിരെ ആശ്വാസ ജയം പോലും നേടാനാവാതെ ഇന്ത്യ; തോല്‍വി സമ്മതിച്ച്‌ പെണ്‍പട

ന്യൂസിലണ്ടിനെതിരായ അവസാന ട്വന്റി20യില്‍ ആശ്വാസ ജയം പോലും നേടാനാവാതെ ഇന്ത്യന്‍ വനിതാ ടീം. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യയുടെ തോല്‍വിയോടെ മൂന്ന് ട്വന്റി 20കളുടെ പരമ്ബര ന്യൂസിലണ്ട് സ്വന്തമാക്കി. നേരത്തെ മൂന്ന് ഏകദിനങ്ങളുടെ പരമ്ബര ഇന്ത്യ Read More …