മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് എ​സ്പി​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി നേ​താ​വ് രാം ​ഗോ​പാ​ല്‍ യാ​ദ​വ് പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍ രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത് 116 സീ​റ്റു​ക​ളാ​ണ്.

പ്രതിശ്രുത വധുവിനോട് ‘തമാശ’ പറഞ്ഞു; യുഎയില്‍ യുവാവിന് തടവും പിഴയും ശിക്ഷ!

അബുദാബി : പ്രതിശ്രുത വധുവിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിന് കോടതി രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. തമാശയായി അയച്ച സന്ദേശമാണ് എന്ന് യുവാവ് വാദിച്ചുവെങ്കിലും കോടതി ശിക്ഷ വിധിച്ചു. വിഢി എന്ന അര്‍ത്ഥം വരുന്ന അറബി വാക്കാണ് യുവാവ് അയച്ചത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയോട് വാട്‌സ് ആപ്പില്‍ ചാറ്റ് Read More …

​ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ച്ഛാ​ദി​ന്‍ വ​ന്നെ​ന്ന് ഡി​എം​കെ എം​പി ക​നി​മൊ​ഴി

ചെ​ന്നൈ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ച്ഛാ​ദി​ന്‍ വ​ന്നെ​ന്ന് ഡി​എം​കെ എം​പി ക​നി​മൊ​ഴി. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക​നി​മൊ​ഴി​യു​ടെ പ്ര​സ്താ​വ​ന.  അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. 15 വ​ര്‍​ഷ​മാ​യി ഭ​രി​ച്ചി​രു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യെ പി​ന്ത​ളി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റി. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കും. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം രാ​ജ​സ്ഥാ​നി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് ലീ​ഡ് നേ​ടി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​ടി​യ​ന്ത​ര​മാ​യി വേ​ണു​ഗോ​പാ​ലി​നെ ജ​യ്പൂ​രി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 94 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് രാ​ജ​സ്ഥാ​നി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. ബി​ജെ​പി 82 Read More …

പാര്‍ലമെന്‍റ് ശീതകാലസമ്മേളനം: വിജയത്തിളക്കത്തില്‍ രാഹുല്‍ സഭയിലേക്ക്

ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തിളക്കത്തിലാണ് കോണ്‍ഗ്രസ് സഭയിലെത്തുക. സുപ്രധാന ബില്ലുകള്‍ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്‍സഭയില്‍ എളുപ്പമാകില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിയെക്കുറിച്ച്‌ പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലര്‍മെന്‍റിലേക്ക് പോയത്. പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മോദി പാര്‍ലമെന്റില്‍ കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. Read More …

‘പുതിയ പ്രഭാതം പുതിയ ഉന്മേഷം’; സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. അഞ്ച് സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ് Read More …

ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കെസി വേണുഗോപാല്‍. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയെ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശ്രീകുമാരിയുടെ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.