‘ഒരു സമുദായ നേതാവും, രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കി’; എന്‍എസ്‌എസിനെ പരോക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എന്‍എസ്‌എസിന്റെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. കേരളത്തിന്റെ Read More …
