കോണ്‍ഗ്രസ് തിരിച്ചു വരുന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തെത്തുമ്ബോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തുമെന്നും ഉറപ്പായിട്ടുണ്ട്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ Read More …

തിരഞ്ഞെടുപ്പ് വിഷയത്തില്‍ ഒന്നും മിണ്ടാതെ മോദി, എല്ലാം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യും

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച്‌ മാദ്ധ്യമങ്ങളോട് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായാണ് മോദി മാദ്ധ്യമങ്ങളെ കാണുന്നത്. പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും,നിര്‍ണായക പാര്‍ലമെന്റ് സമ്മേളനമാണ് ആരംഭിക്കുന്നതെന്നും മോദി പറഞ്ഞു. ക്രിയാത്മക ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി മുക്ത ഭാരതം വരും; കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിര ശക്തിപ്പെടുമെന്നും മോദിമുക്ത ഭാരതം വരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തെത്തുമ്ബോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് Read More …

സുരക്ഷാപോലീസിന് തോക്ക്: സ്വാമി സൗപര്‍ണികയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസിന് തോക്കുനല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന സ്വാമി സൗപര്‍ണിക വിജയേന്ദ്രപുരിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സ്വാമിക്കെന്തിനാണ് തോക്കെന്ന് കോടതി ചോദിച്ചു. അങ്ങനെ നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കി. കായംകുളത്തെ ഹിന്ദു ആചാര്യസഭയുടെ ജനറല്‍ സെക്രട്ടറിയാണ് സ്വാമി സൗപര്‍ണിക. മതതീവ്രവാദികളില്‍നിന്ന് ഭീഷണിയുണ്ടെന്നും ഫോണിലൂടെയും കത്തായും ഭീഷണി കിട്ടുന്നുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണമുണ്ടെന്നും സ്വാമി ബോധിപ്പിച്ചു. Read More …

കോഴിക്കോട് ജില്ലയില്‍ റോഡ് സുരക്ഷയ്ക്കായി പ്രത്യേക ടീം

ജില്ലയിലെ മുഴുവന്‍ റോഡുകളുടെയും സുരക്ഷാ ഓഡിറ്റിനെകുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റോഡ് സുരക്ഷാ ഓഡിറ്റ് നടത്താനായി 4 താലൂക്കുകളിലായാണ് ടീം രൂപീകരിച്ചത്. മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പോലീസ്, നാഷണല്‍ ഹൈവെ, എന്നീ വകുപ്പുകള്‍ക്ക് പുറമെ സാങ്കേതിക സഹായം നല്‍കാനായി എന്‍.ഐ.ടി വിദ്യാര്‍ഥികളുമുണ്ടാകും. റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന Read More …

പ്രസിഡന്റ് രാഹുലിന് പിറന്നാള്‍ സമ്മാനം, ഇത് കോണ്‍ഗ്രസിന്റെ ഉയിര്‍പ്പ്

ന്യൂഡല്‍ഹി: പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അ‌ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്. ബി.ജെ.പി ഭരണം നിലനിന്നിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അട്ടിമറിച്ച്‌ മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്ബോള്‍ തന്നെ Read More …

യു.എ.ഇയില്‍ സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്നു,​സംഭവത്തിന് പിന്നില്‍ മറ്റൊരു സ്ത്രീ: ആറ് പ്രവാസികള്‍ പിടിയില്‍

അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊന്ന സംഭവത്തില്‍ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇവരുടെ വീടിന് സമീപം ദിവസങ്ങളോളം Read More …

തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്കാ​ന​യി​ല്‍ 22 ല​ക്ഷം ആ​ളു​ക​ളെ വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു.  വോട്ടെണ്ണല്‍ പുരോഗമിക്കുന്ന തെ​ലു​ങ്കാ​ന​യി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ര്‍​എ​സി​ന്‍റെ കു​തി​പ്പാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ടി​ആ​ര്‍​എ​സ് 64 സീ​റ്റു​ക​ളി​ലാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്.