മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട്; സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട് പ​ണി​യാ​നു​ള്ള ന​ട​പ​ടിക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച്‌ വ​രി​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ണ​ക്കെ​ട്ടി​ന് പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ക്കാ​ന്‍ ത​മി​ഴ്നാ​ടു​മാ​യി ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. പ​റ​ന്പി​ക്കു​ളം-​ആ​ളി​യാ​ര്‍ ക​രാ​ര്‍ പു​തു​ക്കു​ന്ന​തി​നാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിന് 2000രൂപ കൈക്കൂലി, മലപ്പുറത്ത് ഡോക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിന് 2000രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലപ്പുറം കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടര്‍ മക്കരപ്പറമ്ബ് സ്വദേശി അബ്ദുള്‍ നാസറാണ് പിടിയിലായത്. മലപ്പുറം പൂക്കോട്ട് സ്വദേശി പ്രവീണിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പശുവിനെ പോസ്റ്റുമാര്‍ട്ടം ചെയ്യാനാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുമാസം മുന്‍പാണ് പ്രവീണിന്റെ പശു രോഗം ബാധിച്ച്‌ ചത്തത്. ഇന്‍ഷ്വറന്‍സ് Read More …

തെരഞ്ഞെടുപ്പ് വിജയം; ജ്‌നാധിപത്യ ഇന്ത്യയുടെ ഉയര്‍ത്തെഴ്‌ന്നേല്‍പ്പ്: സാദിഖലി തങ്ങള്‍

മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി ജനാധിപത്യ ഇന്ത്യയുടെ ഉയിര്‍ത്തെഴ്‌നേല്‍പ്പാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി ചിത്രത്തിലേയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തിയത് മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. Read More …

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള വ്യക്തമായ സന്ദേശമെന്ന് ശിവസേന

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് ശിവസേന. ഭരണകക്ഷിക്ക് ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണിതെന്നും ബിജെപിയുടെ വിജയരഥം നിന്നു പോയെന്നുമാണ് ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്ബോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു. തെലങ്കാനയില്‍ Read More …

കൈ ഉയര്‍ത്തി കോണ്‍ഗ്രസ്; ഇതള്‍ കൊഴിഞ്ഞ് ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി വിശേഷപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. മിസോറമില്‍ ഭരണം നഷ്ടമായെങ്കിലും രാജസ്ഥാനും ഛത്തീസ്ഗഢും തിരിച്ചുപിടിച്ചാണ് കോണ്‍ഗ്രസ് കരുത്ത് കാട്ടിയത്. മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്ത ഇവിടെ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കോണ്‍ഗ്രസ് 110ഉം Read More …

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍ 20 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട് അരയനെല്ലൂരില്‍ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍ വളവില്‍ നിയന്ത്രണം വിട്ട ബസ് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.

ഹിന്ദി ഹൃദയഭൂമി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു; തുറന്നടിച്ച്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: ഹിന്ദി ഹൃദയഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയപ്പോള്‍ ബിജെപി പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ച്‌ മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഡസന്‍ കണക്കിനു റാലികളില്‍ പങ്കെടുത്തിട്ടും സഹസ്രകോടികള്‍ ഒഴുക്കിയിട്ടും മോദി പ്രഭാവം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനു Read More …

സിപിഐ എം വിജയം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍; ഭൂരിപക്ഷം ഇരുപതിനായിരം കടന്നു

ജയ്‌പൂ‌ര്‍:  രാജസ്ഥാന്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ക്കും വന്‍ ഭൂരിപക്ഷം. ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങലിലാണ് സിപിഐ എം ഉജ്വല വിജയം കരസ്ഥമാക്കിയത്. ഇരു മണ്ഡലങ്ങളും ബിജെപി ഭരണത്തിലായിരുന്നു. ദുംഗര്‍ഗഡില്‍ ഗിര്‍ധാരി ലാല്‍ മാഹിയ 20501 വോട്ടുകള്‍ക്കും, ഭദ്രയില്‍ ബല്‍വാന്‍ പൂനിയ 20741 വോട്ടുകള്‍ക്കുമാണ് ലീഡ് ചെയ്യുന്നത്. ഇരുമണ്ഡലങ്ങളിലും ഇനി രണ്ട് റൗണ്ട് Read More …