സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണെന്നും സമരഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമികള്‍ നാമം Read More …

മധ്യപ്രദേശില്‍ അവസാന അടവുമായി രാഹുല്‍. മധ്യപ്രദേശ് ജനതയ്ക്ക് തുറന്ന കത്തെഴുതി

ദില്ലി: മധ്യപ്രദേശില്‍ വോട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്ബ് ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതെല്ലാം നിര്‍വഹിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കത്തില്‍.കോണ്‍ഗ്രസ് മധ്യപ്രദേശിനെ വികസനത്തിന്‍റെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് മാത്രമേ സംസ്ഥാനത്തിന്‍റെ സമ്ബദ് വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കാന്‍ കഴിയു Read More …

മന്ത്രിയായി അധികാരത്തില്‍; കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു. ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായത്. ജലവിഭവം ഉള്‍പ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക. Read More …

രാജി നിരുപാധികം, പാര്‍ട്ടി പിളരില്ല- മാത്യു ടി തോമസ്

തിരുവനന്തപുരം: പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ്. ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനം. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്തമന്ത്രി Read More …

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കും; നിലപാട് അറിയിച്ച്‌ പി.സി ജോര്‍ജ്ജ്

കോട്ടയം: നിയമസഭയില്‍ ബിജെപിയ്ക്ക് ഒപ്പമാണെന്ന് പി.സി ജോര്‍ജ്. ഒ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാരണയായത് പിഎസ് ശ്രീധരന്‍പിള്ളയുമായി നടന്ന ചര്‍ച്ചയിലാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും Read More …

കീഴാറ്റൂരില്‍ ബി ജെ പിയുടേത് രാഷ്ട്രീയ മുതലെടുപ്പ്; മാപ്പുപറയണമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ ബി ജെ പിയുടേത് രാഷ്ട്രീയമുതലെടുപ്പായിരുന്നെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് എന്ന തരത്തിലുള്ള ഭീതി ബി ജെ പി Read More …

ശശിയെ പുറത്താക്കിയ നടപടി മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്ന് എം എം മണി

തിരുവനന്തപുരം: സിപിഎം നേതാവായ പി കെ ശശിയെ പാര്‍ട്ടി പുറത്താക്കിയ നടപടി തികച്ചും ഉചിതമാണെന്ന് മന്ത്രി എം എം മണി. സി.പി.എമ്മിനെപ്പോലൊരു പാര്‍ട്ടിക്കല്ലാതെ ഇത്തരമൊരു നടപടി എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ല. കോണ്‍ഗ്രസ്സിനോ ബി.ജെ.പി.ക്കോ സദാചാര മൂല്യങ്ങളെപ്പറ്റി പറയാന്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സി.പി.എം. നേതാവായ സ: Read More …

ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ചു; പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും ശബരിമല ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.