കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; അറസ്റ്റ് ചെയ്ത ആറു പ്രതികളില്‍ 14 ഉം 17 ഉം വയസുള്ള കുട്ടികളും

മംഗളൂരു: കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാള്‍ സ്വദേശിനിയാണു മംഗളൂരു പനമ്ബൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. Read More …

കെഎം ഷാജിയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയ്ക്ക് സ്‌റ്റേ അനുവദിച്ചു. സുപ്രീംകോടതിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. തുടര്‍ന്ന് കെഎം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, എന്നാല്‍ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും കോടതി അറിയിച്ചു. അപ്പീല്‍ തീരുമാനം വരുന്ന വരെയാണ് തീരുമാനം. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എം. ആര്‍ Read More …

മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റിട്ടു; രഹന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രഹനയെ പത്തനംതിട്ടയിലേക്ക് Read More …

ഹൈക്കോടതി ശബരിമലയിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തണമെന്ന് ഹര്‍ജി

കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടാണ് ഇത് സംബന്ധിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കോടതിക്ക് ഇതുവഴി നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.

കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ സുരേന്ദ്രനെതിരെയുള്ളത്. ഈ കേസില്‍ 13 ആം പ്രതിയാണ് സുരേന്ദ്രന്‍. വധശ്രമം, ഗൂഢാലോചന തുടങ്ങിയ Read More …

പ്രസംഗങ്ങളില്‍ സ്വയം നിയന്ത്രണം പാലിക്കണം: മോദിക്ക് ഉപദേശവുമായി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: പൊതുവേദികളില്‍ പ്രസംഗിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിയന്ത്രിക്കണമെന്ന ഉപദേശവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ‘ഫേബിള്‍സ് ഒഫ് ഫ്രാക്ചേഡ് ടൈംസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന എല്ലാ സംവാദങ്ങളും നിലവാരമില്ലാത്തതാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി തന്റെ പ്രസംഗങ്ങളില്‍ വേണ്ടത്ര നിയന്ത്രണം Read More …

പ്രീത-ഷാജി ദമ്ബതിമാര്‍ക്ക് നീതി ഉറപ്പുവരുത്തണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: പ്രീത-ഷാജി ദമ്ബതിമാര്‍ക്കും സമാന അനുഭവസ്ഥര്‍ക്കും നീതി ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. തെറ്റായ നിയമങ്ങളുടെയും നിയമങ്ങളുടെ ദുരുപയോഗത്തിന്റെയും ഫലമായാണ് ഇവര്‍ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും നീതിയും ന്യായവും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും കഴിയുന്ന ഒരു സാഹചര്യമൊരുക്കാനും രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ തലത്തില്‍ കൂടുതല്‍ ശക്തമായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. Read More …

കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിന് പുല്ലുവില; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ, ബി ജെ പിയും ചതിച്ചു

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ ഒടുവില്‍ തീരുമാനമായി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനമാണ് ഇറങ്ങിയത്. ഇതോടെ വയല്‍ക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് സമരക്കാര്‍ ഉള്‍പ്പെടെ വിജ്ഞാപനം പത്രങ്ങളില്‍ കാണുന്നത്. ഇതോടെ നേതാക്കളുള്‍പ്പെടെ അമ്ബരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത Read More …