നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയത് പ്രളയമുണ്ടായതിന് ശേഷമെന്ന് കടകംപള്ളി

കാസര്‍ഗോഡ്: പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. പ്രളയത്തില്‍ പമ്ബയിലെ 120 ടോയ്‌ലറ്റുകളാണ് ഒലിച്ചു പോയത്. പമ്ബയില്‍ 380 ടോയ്‌ലറ്റുകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ 390 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും നിലയ്ക്കലില്‍ 1250 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചുവെന്നും കടകംപള്ളി വ്യക്തമാക്കി.

എംഎല്‍എമാരെ കടത്തി വിടാമെന്ന്; നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കളെ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രം കടത്തി വിടാമെന്നാണ് പൊലീസ് പറയുന്നത്. നിരോധനാജ്ഞ ലംഘിക്കേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ദാരിദ്ര്യം തുടച്ചുനീക്കാന്‍ വാഴകള്‍ മാത്രം പോര, രാഹുലിനെ പരിഹസിച്ച്‌ സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയില്‍ 60 വര്‍ഷമായിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്തതാണ് ബി.ജെ.പി സ‌ര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്നും സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടു. കുടുംബത്തിന് വേണ്ടി മാത്രം സമര്‍പിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് Read More …

രാഷ്ട്രീയമാണെങ്കില്‍ നമുക്ക് തമ്മിലാകാം; ഭക്തരെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് ബിജെപിയോട് പിണറായി

തിരുവനന്തപുരം: ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെങ്കില്‍ നമുക്ക് തമ്മിലാകാം. ഇതിന് ശബരിമലയെയും ഭക്തരെയും എന്തിന് വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി വിജയന്‍ ചോദിച്ചു. ശബരിമലയ്ക്ക് പുറത്ത് സെക്രട്ടറിയേറ്റിന് മുന്‍പിലോ മറ്റും തുറന്നവേദിയാകാമെന്നും ബിജെപിയെയും സംഘപരിവാറിനെയും നിശിതമായി വിമര്‍ശിച്ചു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തിനായി ഇവര്‍ ഭക്തരെ ഉപയോഗിക്കുകയാണ്. വിശ്വാസമല്ല Read More …

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം; കോണ്‍ഗ്രസ്

തിരുവനന്തപുരം: സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് അറിയിച്ച്‌ കോണ്‍ഗ്രസ് രംഗത്ത്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും, ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, ഇവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് Read More …

കൊച്ചിയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

കൊ​ച്ചി: കു​ണ്ട​ന്നൂ​ര്‍-​തേ​വ​ര മേ​ല്‍​പ്പാ​ല​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ത്തി​ല്‍ ഗ്യാ​സ് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം. നെ​ട്ടൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തേ​വ​ര സ്വ​ദേ​ശി​യും കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യ ഷി​ബു(49) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ണ്ട​ന്നൂ​രി​ല്‍​നി​ന്നും തേ​വ​ര ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങ​ളെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യും അ​പ​ക​ടം Read More …

ദര്‍ശനത്തിനെത്തിയ തമിഴ് തീര്‍ത്ഥാടകരോട് ശബരിമലയിലെ പോരായ്മകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ തങ്ങള്‍ ഹാപ്പിയെന്ന് മറുപടി; പിണറായി സര്‍ക്കാരിനെ മുട്ടു കുത്തിക്കാന്‍ നടക്കുന്ന മന്ത്രി കണ്ണന്താനം തീര്‍ത്ഥാടകരുടെ മറുപടി കേട്ട് സ്‌കൂട്ടാവുന്ന വീഡിയോ പുറത്ത് വിട്ട് തോമസ് ഐസക്

ശബരിമല: ( 20.11.2018) ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെ കുറിച്ചുള്ള പരാതികള്‍ കേട്ടറിഞ്ഞ് അതിന്റെ സത്യാവസ്ഥയറിയാന്‍ നേരിട്ടെത്തിയതാണ് കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ പമ്ബയിലെത്തിയപ്പോഴാണ് അവിടെ തീര്‍ത്ഥാടകര്‍ അവശ്യ സൗകര്യം പോലുമില്ലാതെ നട്ടംതിരിയുന്ന കാഴ്ച മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെടാന്‍ കഴിഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നവീകരണ പ്രവര്‍ത്തികള്‍ക്കായി 100 കോടി നല്‍കിയിട്ടും ശബരിമലയില്‍ ഒരു പ്രവര്‍ത്തിയും നടക്കാത്തതില്‍ അദ്ദേഹം പിണറായി Read More …

ശബരിമല വിഷയം; വിശ്വാസപ്രമാണങ്ങളില്‍ കോട്ടം തട്ടാതെ നിലപാടുമായി സിപിഎം

ശബരിമലയിലെ ഇപ്പോഴത്തെ വിവാദങ്ങളും സംഘര്‍ഷങ്ങളും സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും പറ്റിയ വീഴ്ചയുടെ ഫലമാണെന്ന് കരുതുന്നവരാണ് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും. പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി വിശ്വാസ പ്രമാണങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചാല്‍ പുതിയ കാലത്ത് ‘പണി’ കിട്ടുമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടി അനുഭാവികള്‍ സി.പി.എമ്മില്‍ തന്നെ നിരവധിയുണ്ട്. പാര്‍ട്ടി വോട്ട് ബാങ്കില്‍ കടുത്ത അതൃപ്തി ഉണ്ടെന്ന് അറിഞ്ഞിട്ടും സി.പി.എമ്മും Read More …