കീഴാറ്റൂര്‍ വയല്‍ക്കിളികളെ ഇപ്പോള്‍ വഞ്ചിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയല്‍ കിളികളെ ആദ്യം വഞ്ചിച്ചത് ആദ്യം സംസ്ഥാന സര്‍ക്കാരാണെങ്കില്‍ ഇപ്പോള്‍ അവരെ വഞ്ചിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ടതെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പോക്കെന്നും അദ്ദേഹം ഫേസ്ബുക്ക് Read More …

സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്കിസ്‌താനില്‍ വച്ച്‌ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ നീക്കമാണ് ഇന്ത്യ തള്ളിയത്. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. അഫ്ഗാനിസ്‌താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറി. Read More …

‘കിത്താബ്’ നാടകം സ്വതന്ത്രരചനയെന്ന് സ്‌കൂള്‍ അദ്ധ്യാപകര്‍

വടകര: മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ കഥാകൃത്ത് ആര്‍ ഉണ്ണിയോട് ഖേദ പ്രകടനവുമായി അദ്ധ്യാപകര്‍. ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഹൈസ്കൂള്‍ വിഭാഗം മലയാള നാടകമത്സരത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ‘കിത്താബ് ‘ എന്ന നാടകം പ്രശസ്ത കഥാകൃത്ത് ആര്‍. ഉണ്ണിയുടെ ‘വാങ്ക്’ എന്ന കഥയുടെ നാടകാവിഷ്കാരമല്ലെന്ന് സ്കൂള്‍ അധികൃതര്‍ Read More …

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു; തെലങ്കാനയില്‍ ഭരണം പിടിക്കാന്‍ ഉറച്ച്‌ പാര്‍ട്ടി

ഹൈദരാബാദ്: ( 28.11.2018) മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു. തെലങ്കാനയില്‍ ഭരണം പിടിക്കണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ഇത്തവണ കോണ്‍ഗ്രസിന് തെലങ്കാനയില്‍ അഭിമാന പോരാട്ടം കൂടിയാണ്. 2014 ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച്‌ തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്ബോള്‍ ആന്ധ്രാപ്രദേശ് കൈവിട്ടാലും തെലങ്കാന പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ Read More …

കുവൈറ്റില്‍ ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണു മലയാളി മരിച്ചു

കുവൈറ്റ് സിറ്റി:  ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റോര്‍ റാക്ക് തകര്‍ന്നു വീണു മലയാളി മരണപ്പെട്ടു. കുവൈറ്റിലെ സാല്‍മി ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന്‍ ജയപ്രകാശനാണു മരണപ്പെട്ടത്. 52 വയസായിരുന്നു. ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് സമീപത്തെ കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്റ്റോറിലെ റാക്ക് തകര്‍ന്ന് വീണതിന് ശേഷം കാണാതായ Read More …

നിയമം കയ്യിലെടുക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം :  ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ചോരവീഴാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വിശ്വാസികളെ എതിര്‍ക്കലല്ല സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. വിശ്വാസികളുടെ മറവില്‍ ചിലര്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ Read More …

എസ്.പി യതീഷ് ചന്ദ്രയെ വെല്ലുവിളിച്ചു; ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്

എസ്.പി യതീഷ് ചന്ദ്രക്കെതിരെ ഭീഷണിപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ്. കണ്ണൂര്‍ എസ്.പി. ഓഫിസ് മാര്‍ച്ചിനിടെയാണ് പൊലീസിനെയും നിയമവാഴ്ചയേയും വെല്ലുവിളിച്ചുളള ശോഭാ സുരേന്ദ്രന്റെ പ്രസംഗം. ബൂട്ടിട്ട് ചവിട്ടുംപോലെയല്ല ‘നിയുദ്ധ’ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്ന പ്രകോപനപരമായ പ്രസംഗത്തിന്റേ പേരിലാണ് കേസ്. അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി Read More …

കെ സുരേന്ദ്രനെതിരെ പുതിയ കേസ്: ഇത്തവണ തൃപ്തി ദേശായിയെ തടഞ്ഞതിന്

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനാണ് പുതിയ കേസ്. നവംബര്‍ 16ാണ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. എന്നാലിവരെ വിമാനത്താവളത്തിനു പുറത്തിറക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. സുരേന്ദ്രന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസ്. ജാമ്യം Read More …