സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ശബരിമലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താനായാണ് ഡിജിപി ഇന്നെത്തുന്നത്. എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പമ്ബയിലും വിന്യസിച്ചിട്ടുണ്ട്.

സര്‍വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീകളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സര്‍ക്കാരിന് പിടിവാശിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പി​ന്നീ​ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ട്ട​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു​വെ​ന്നും ഇ​ത് ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ ര​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് Read More …

കോടതി വിധി നടപ്പിലാക്കും; യുവതീപ്രവേശനം നടപ്പിലാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ലെന്നും പിണറായി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി. കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നല്‍കും. തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. പ്രതിപക്ഷം ദുര്‍വാശികാണിക്കുകയാണ്. പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശനം സാധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും പിണറായി Read More …

ശബരിമല യുവതീപ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് പന്തളം കൊട്ടാരവും. സമയബന്ധിതമായി വിധി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞത്. ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു. അതേസമയം,ശബരിമല Read More …

ശബരിമല വിഷയം; രണ്ട് ഹര്‍ജികള്‍ നാളെ പരിഗണിക്കും

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ശബരിമലയിലെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയത്തിനെതിരെ വാഹന ഉടമകളുടെ സംഘടനാ ഭാരവാഹി അനില്‍ കുമാറിന്റെ ഹര്‍ജിയും പാസ് ഓണ്‍ലൈന്‍ ആയി നല്‍കണമെന്ന പത്തനംതിട്ടയിലെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണന്റെ ഹര്‍ജിയും നാളെ പരിഗണിക്കും. വിശ്വസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജി തിങ്കളാഴ്ചത്തേക്കും മാറ്റി.

ഫാ​ഷ​ന്‍ ഡി​സൈ​ന​റും വീ​ട്ടു​ജോ​ലി​ക്കാ​രി​യും കുത്തേറ്റു മരിച്ചു; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ശ​സ്ത ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ മാ​യ ല​ഖാ​നി​യും വീ​ട്ടു​ജോ​ലി​ക്കാ​രി​യും കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലുള്ള വ​സ​ന്ത്കു​ഞ്ചി​ലെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മാ​യയു​ടെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ അ​ട​ക്കം മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 53 വ​യ​സു​കാ​രി​യാ​യ ഫാ​ഷ​ന്‍ ഡി​സൈ​ന​റു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലും ജോ​ലി​ക്കാ​രി​യു​ടേ​തു ലി​വിം​ഗ് റൂ​മി​ലു​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും ക​ത്തി​ക്കു​ത്തേ​റ്റാ​ണ് മ​രി​ച്ച​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് Read More …

ശ​ബ​രി​മ​ല പ്ര​ശ്നം സാ​ന്പ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

കോഴിക്കോട്: ശ​ബ​രി​മ​ല പ്ര​ശ്നം സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക​ സ്ഥി​തി​യെ ബാ​ധി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തെ​ക്കാ​ള്‍ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂ​ടാ​തെ പ്ര​ള​യ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എല്ലാ തീര്‍ത്ഥാടകര്‍ക്കും സുരക്ഷയൊരുക്കും; തൃപ്‌തി ദേശായിക്ക്‌ പ്രത്യേക സുരക്ഷയില്ല

തിരുവനന്തപുരം:  മണ്‌ഡല മകരവിളക്ക്‌ ദര്‍ശനത്തിന്‌ ശബരിമലയില്‍ എത്തുന്ന എല്ലാതീര്‍ത്ഥാടകര്‍ക്കും സുരക്ഷയൊരുക്കുമെന്നും എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നും പൊലീസ്‌ . മറ്റ് തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പൊലീസ്‌ അറിയിച്ചു. ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍കണമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി Read More …