സന്നിധാനത്ത് സുരക്ഷയ്ക്കായി കര്‍ണാടക പൊലീസും, നാല് ഘട്ടങ്ങളില്‍ 15,259 പൊലീസുകാര്‍ എത്തും

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച്‌ നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതല്‍ അഡീഷണല്‍ ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ Read More …

ഓട്ടോറിക്ഷകളില്‍ മിനിമം ചാര്‍ജ് 30 രൂപയാക്കി; ടാക്‌സികളുടെ നിരക്ക് 150ല്‍ നിന്നും 200 ആയും ഉയര്‍ത്തി

തിരുവനന്തപുരം :നവംബര്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പിലാക്കണമെന്നായിരുന്നു യൂണിയന്റെ ആവശ്യം. ഓട്ടോ മിനിമം ചാര്‍ജ് Read More …

ശബരിമല; സാവകാശ ഹര്‍ജി നല്‍കിയേക്കും, ദേവസ്വംബോര്‍ഡ് യോഗം ചേരുന്നു

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സാവാകശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ സാദ്ധ്യത. നാളെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്ബോള്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് യോഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. ഹര്‍ജി നല്‍കുന്നത് സംബന്ധിച്ചും യോഗത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കും. ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി Read More …

സുനില്‍ പി ഇളയിടത്തിന് നേരെയുള്ള ആക്രമണം പ്രതിഷേധാര്‍ഹം: മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം:  ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വധഭീഷണിയും ആക്രമണവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തുന്ന പ്രഭാഷണം ജനങ്ങളില്‍ സ്വീകാര്യത ലഭിക്കുന്നതാണ് സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നത്. ആചാരസംരക്ഷണത്തിന് വേണ്ടി സംഘപരിവാറും കോണ്‍ഗ്രസും നടത്തുന്ന Read More …

നിയമനത്തില്‍ ക്രമക്കേട്: എ.എന്‍. ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: സിപിഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം. പി. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് Read More …

കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബിജെപി തന്ത്രങ്ങള്‍. .

കേരളത്തില്‍ പട്ടികജാതി വോട്ട് ബാങ്കിനായി ബിജെപി പുതിയ തന്ത്രം ആവിഷ്‌ക്കരിക്കുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ്, ബിജെപിയുമായി അടുത്ത സാഹചര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തെക്കൂടി കൂടെ കൂട്ടിയാല്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍ . ദിവാസി സമരനായിക സി.കെ ജാനു എന്‍.ഡി.എ വിട്ട് പോയ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ സംബന്ധിച്ചടുത്തോളം പട്ടികജാതി Read More …

ശബരിമല ആചാരസംരക്ഷണം; സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എന്‍എസ്‌എസ്

ചങ്ങനാശേരി: ഈശ്വരവിശ്വാസികളുടെ വികാരം കണക്കിലെടുത്തു കൊണ്ട് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് എന്‍എസ്‌എസ്. ഇത്തരത്തിലുള്ള സമീപനം ഒരു ജനകീയ സര്‍ക്കാരിന് ഒട്ടും യോജിക്കുന്നതല്ലെന്നും എന്‍എസ്‌എസ് ജനറല്‍ കെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ആചാരങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ജി. സുകുമാരന്‍ Read More …

വി​ശ്വാ​സി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി​യോ​ഗം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. വി​ശ്വാ​സി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ​ര്‍​ക്കാ​ര്‍ വെ​റു​തെ സ​മ​യം ക​ള​ഞ്ഞു​വെ​ന്നും ബി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ മു​ന്‍ വി​ധി​യോ​ടെ​യാ​ണ് സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തെ സ​മീ​പി​ച്ച​ത്. ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി Read More …