ക്യാമറ വെച്ചത് പുലികളെ കണ്ടെത്താന്‍ ; പതിഞ്ഞത് വേട്ടക്കാര്‍

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്. തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. 118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതില്‍ ഗൂഡല്ലൂര്‍ വനമേഖലയില്‍ സ്ഥാപിച്ച മൂന്നു ക്യാമറകള്‍ മോഷണം പോയിരുന്നു. ചിത്രങ്ങള്‍ വനംവകുപ്പ് പൊലിസിന് Read More …

വ്യാജസന്യാസിയുടെ വാക്ക് കേട്ട് ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പുതുച്ചേരി: വ്യാജസന്യാസിയുടെ വാക്ക് കേട്ട് പെട്ടെന്ന് ധനികനാകാനായി യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കരിക്കലാമ്ബാക്കത്തുള്ള കാളിക്ഷേത്രത്തിന് സമീപം കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അശോക്(32), വ്യാജസന്യാസിയായ ഗോവിന്ദരാജ്(45) മറ്റ് മൂന്നു പേരും പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്ന് ധനികനാകാനായി ഭാര്യയെ ബലി നല്‍കണമെന്ന ഗോവിന്ദരാജിന്റെ നിര്‍ദേശപ്രകാരം അശോക് ഭാര്യയായ കൃഷ്ണവേണിയെ അമ്ബലത്തിന് Read More …

നവംബര്‍ ആദ്യത്തോടെ ശബരിമല, തീര്‍ഥാടനത്തിന് സജ്ജമാക്കണം..! പമ്ബ തീരത്തുണ്ടായിരുന്ന വ്യാപാര കേന്ദ്രങ്ങള്‍ നിലയ്ക്കലേക്ക് മാറ്റും; മുഖ്യമന്ത്രി

പ്രളയത്തില്‍ മുങ്ങിയതോടെ ശബരിമല തീര്‍ത്ഥാടനകാര്യത്തില്‍ ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍ നവംബര്‍ ആദ്യത്തോടെ ശബരിമല തീര്‍ഥാടനത്തിന് സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പമ്ബയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ലെന്നും വ്യാപാരസമുച്ചയങ്ങളുള്‍പ്പെടെ പമ്ബ തീരത്തുണ്ടായിരുന്നവ നിലയ്ക്കലേക്ക് മാറ്റാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രളയത്തില്‍ തകര്‍ന്ന പമ്ബാ മണപ്പുറത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ തീര്‍ത്ഥാടന കാലം തുടങ്ങും മുമ്ബ് തന്നെ പൂര്‍ത്തിയാക്കാനാണ് Read More …

സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം : സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി നല്‍കി .ഇതിനായി അക്കാദമി തന്നെ പണം കണ്ടെത്തണം എന്നും ചെലവുചുരുക്കിയുള്ള മേള നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം .അതോടൊപ്പം മേളയില്‍ വലിയ തോതില്‍ ഉള്ള ആഘോഷങ്ങള്‍ ഒഴുവാക്കാനും ചടങ്ങില്‍ പുരസ്‌ക്കാര വിതരണം മാത്രമാക്കാനും മുഖ്യ മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു . ചലച്ചിത്രമേള മുന്ന് Read More …

വയലനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍!! മകള്‍ മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്ക്കറിന്റെ രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വി ഭാസ്‌ക്കര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ബാലഭാസ്ക്കര്‍, ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച്‌ പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങി വരുമ്ബോഴാണ് കാര്‍ അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം വിട്ട് Read More …

ഐ എഫ് എഫ് കെ; പണം അനുവദിക്കാതെ മേള നടത്തുവാന്‍ കഴിയില്ലെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: ഐഎഫ് എഫ് കെയില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്തുവാന്‍ കഴിയില്ലെന്നാണ് മന്ത്രി എ.കെ ബാലന്‍ പറയുന്നത്. ചിലവ് ചുരുക്കിയാലും മൂന്നു കോടി രുപയെങ്കിലും വേണ്ടി വരുമെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രുപയെങ്കിലും വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും ഇന്നലെ ഒരാളുമാണ് മരിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് Read More …

അയോധ്യ കേസ്: വെള്ളിയാഴ്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും

ദില്ലി: അയോധ്യ കേസില്‍ വെള്ളിയാഴ്ച്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും. മുസ്‌ലിംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം വിധി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന ആവശ്യത്തിലാണ് വിധി പ്രസ്താവിക്കുക. 1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ ആണ് സുപ്രിം കോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം അല്ലെന്ന വിധി പ്രസ്താവിച്ചത്. Read More …