കോടതി വിധി പോലെ പ്രവര്‍ത്തിക്കുമെന്ന് ഇ.പി.ജയരാജന്‍
തിരുവനന്തപുരം: ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് എന്താണോ അതുപോലെ പ്രവര്‍ത്തിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. വിധിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയുടെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയിട്ടില്ല. കോടതി വിധി അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. വിധി പരിശോധിച്ച് തുടര്‍ നടപടികളുണ്ടാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം; സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സിബിഐ അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഫീസ് വിവരങ്ങള്‍ അടങ്ങിയ ഫയല്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശം പ്രവേശനമേല്‍നോട്ട സമിതിക്കാണ്. അതേസമയം കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് Read More …
ബാര്‍ക്കോഴ: കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്‍റെ ആരോപണമാണ് വിജിലന്‍സ് അന്വേഷണത്തിലേക്ക് നയിച്ചത്. ഇത്രയധികം സ്വാധീനങ്ങള്‍ ഉപയോഗിച്ചിട്ടും മാണിക്ക് കേസ് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. കോടതി വിധിയില്‍ തനിക്ക് വലിയ ചാരിതാര്‍ഥ്യമുണ്ട്. Read More …
വയനാട് പാല്‍ച്ചുരം റോഡ് ഗതാഗത യോഗ്യമാക്കി; ഗതാഗതം 15 ടണ്ണില്‍ കുറവുള്ള വാഹനങ്ങള്‍ക്ക് മാത്രം
കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിടും. എന്നാല്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മാത്രമെ ചുരംവഴി കടന്നു പോകാനാകൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമെ 15 ടണ്ണില്‍ Read More …
എക്‌സൈസ് നികുതി കൂട്ടുന്ന നിലപാടില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് ഹസന്‍
തിരുവനന്തപുരം: യുപിഎയുടെ കാലത്ത് പെട്രോള്‍ വിലക്കയറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്ത ബിജെപി ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേന്ദ്രത്തിന്റേത് നികുതി ഭീകരതയെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും തുടര്‍ച്ചയായി എക്‌സൈസ് നികുതി Read More …
ബിഷപ്പിനെ ചോദ്യം ചെയ്യുക വൈക്കം ഡിവൈ.എസ്.പി ഓഫീസില്‍, ചോദ്യാവലി തയ്യാറായി
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് നാളെ രാവിലെ 10ന് വൈക്കം ഡിവൈ.എസ്.പി ഓഫീസില്‍ ഹാജാരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരിക്കും ചോദ്യം ചെയ്യുക. നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയല്ലെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് Read More …
ബാര്‍ കോഴ: മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളി, തുടരന്വേഷണം നടത്തണം
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്ക് ശക്തമായ തിരിച്ചടി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി പറഞ്ഞു. കേസില്‍ സര്‍ക്കാരിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നുകിട്ടാന്‍ അന്നത്തെ Read More …
