ബിജെപി ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല, കോടിയേരിക്ക് മാനസിക രോഗമാണെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് ബിജെപി പിന്തുണ നല്‍കിയെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ബിജെപി ഇത്തരത്തില്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. മറിച്ചാരോപിക്കുന്ന കോടിയേരിക്ക് മാനസിക രോഗമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി Read More …

കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നില്ലെങ്കിലും സര്‍ക്കാര്‍ നടപടിയുണ്ടായേനെ: എം.എ.ബേബി

തിരുവനന്തപുരം: ബിഷപ്പിനെതിരേ പരാതി നല്‍കിയ ശേഷം കന്യാസ്ത്രീകള്‍ സമരരംഗത്ത് ഇറങ്ങിയില്ലായിരുന്നുവെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ചുവെന്ന വാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിനെതിരേ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചുവെന്ന ആരോപണം ശരിയല്ല. സമരത്തില്‍ ചിലര്‍ ദുരുദ്ദേശത്തോടെ Read More …

ഗ്രൂപ്പില്ലാതാക്കാനാണ് എഐസിസിയുടെ ശ്രമം; എം.എം. ഹസന്‍

തിരുവനന്തപുരം: ബുധനാഴ്ച രാത്രി 7ന് മുകുള്‍ വാസ്‌നിക്കാണ് പുതിയ നേതാക്കളെ നിശ്ചയിച്ച വിവരം എന്നെ വിളിച്ചു പറയുന്നത്. വലിയ സന്തോഷമുണ്ടെന്നും ഇവര്‍ ഗ്രൂപ്പുകള്‍ക്കതീതമായ നേതാക്കളാണെന്നുമായിരുന്നു എന്റെ മറുപടി പുതിയ പ്രസിഡന്റിനെ നിയമിച്ചതിനെക്കുറിച്ച്‌ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയുന്ന എം.എം. ഹസന്‍ പ്രതികരിച്ചു. ഗ്രൂപ്പില്ലാതാക്കാനാണ് എഐസിസിയുടെ ശ്രമവും. പ്രസിഡന്റ് സ്ഥാനത്തു നിന്ന് എനിക്ക് മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുതിയ Read More …

തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ശബരിമലയില്‍ പടിപൂജ നടന്നു

ശബരിമല: ശബരിമലയില്‍ പടിപൂജ നടന്നു. തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേക പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പം. ഓരോപടിയും അലങ്കരിച്ചു പൂജിച്ച്‌ കര്‍പ്പൂരമുഴിഞ്ഞു തൊഴുന്നതോടെയാണ് ചടങ്ങു പൂര്‍ത്തിയാകുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പടിപൂജ 2033 വരെയുള്ള ബുക്കിങ് ഇപ്പോഴേ കഴിഞ്ഞിട്ടുണ്ട്.ഏകദേശം ഒന്നര ലക്ഷം രൂപയാണ് Read More …

കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തി. ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. പൊലീസുകാരില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോയ പൊലീസ് Read More …

കോടിയേരിയുടെ നിലപാട് സമരത്തിന് എതിരല്ല; കടകംപള്ളി

തിരുവനന്തപുരം: കോടിയേരിയുടെ നിലപാട് സമരത്തിന് എതിരല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ക്ക് വിശദീകരണം നല്കുകയായിരുന്നു അദ്ദേഹം. ബിഷപ്പിനെതിരായ പീഡനക്കേസ് രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലായെന്നും അറസ്റ്റ് പൊലീസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെന്നല്ല ആര്‍ക്കും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടാനാകില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. സമരസമിതി അംഗങ്ങള്‍ കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ Read More …

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് അറസ്‌റ്റില്‍?

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടര ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കോട്ടയം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബിഷപ്പ് വീണ്ടും അന്വേഷണസംഘത്തിന് മുമ്ബാകെ ഹാജരായത്. കഴിഞ്ഞ Read More …

ബലാത്സംഗക്കേസ്; ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം വഴി മാറുക സ്വാഭാവികം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുന്നത് സ്വാഭാവികമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സാധാരണക്കാരനും ശക്തിയുള്ളവര്‍ക്കും രണ്ട് നിയമങ്ങളാണ്, അത്‌കൊണ്ട് ശക്തിയുള്ളവര്‍ക്ക് മുന്നില്‍ നിയമം സ്വാഭാവികമായും വഴിമാറും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നേല്‍ പണ്ടേ അറസ്റ്റ് ചെയ്‌തേനെ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി Read More …